മോഹന്‍ലാല്‍ കരാര്‍ ഒപ്പിട്ടു, ഇത്തവണ ബിഗ്‌ബോസില്‍ ബോ ചോയും, രജിത്ത് കുമാറുമോ? ആകാംക്ഷയോടെ പ്രേക്ഷകര്‍

0

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്‌ബോസ് മലയാശം ഷോയുടെ മൂന്നാം സീസണ്‍ ഉടന്‍ എത്തുന്നു. ഫെബ്രുവരിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അണിയറയില്‍ നിന്ന് പുറത്തെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാകും മൂന്നാം സീസണിലും അവതാരകനായി എത്തുക. ഷോ നടത്തിപ്പുകാരായ എന്‍ഡമോള്‍ ഷൈന്‍ കമ്പനി മോഹന്‍ലാലുമായി കരാര്‍ ഒപ്പുവെച്ചെന്ന വാര്‍ത്തയും പുറത്തുവന്നു കഴിഞ്ഞു.Bigg Boss Malayalam 3 Coming Soon! Mohanlal To Return With New Season In February? - Filmibeat

നിലവില്‍ ബി.ഉണ്ണി കൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം. ആറാട്ടില്‍ താരം എത്തുന്നത് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിട്ടാണ്.

കഴിഞ്ഞ സീസണ്‍ കൊറോണ സാഹചര്യത്തില്‍ നിര്‍ത്തിയതിനാല്‍ അതേ താരങ്ങള്‍ തന്നെയാമോ വീണ്ടും എത്തുക എന്നത് ആരാധകരേയും ആവേശത്തിലാഴ്ത്തുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മിക്ച മത്സരാര്‍ത്ഥിയായിരുന്നു രജിത്ത് കുമാര്‍ ഇത്തവണ സീസണില്‍ രജിത്ത് ഉണ്ടാകുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.Bigg Boss Malayalam 2 Vote: Rajith Kumar Evicted From Bigg Boss House | Oracle Globe

ബോബി ചെമ്മണ്ണൂര്‍, രജിത്ത് കുമാര്‍, തുടങ്ങി നീണ്ട നിരതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പുതുമകള്‍ ഏറെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നതും.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ - Malayalam DriveSpark

ലോക ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ്ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ പതിപ്പായിട്ടാണ് ബിഗ്‌ബോസിനെ പരിഗണിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ അശ്ലീതയുള്‍പ്പടെ കയറിവരുമെങ്കില്‍ ഇന്ത്യയില്‍ ഇത്തരം രംഗങ്ങള്‍ക്ക് വിലക്കാണ്.