നയൻസിന്റെ കൈകോർത്ത് വിഘ്‌നേഷ് ; ഇരുവരും കൊച്ചിയിൽ!

0

സത്യൻ അന്തിക്കാടിന് സംവിധാനത്തിൽ പിറന്ന മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ ലോകത്തേയ്ക്ക് ചുവടു വെച്ചത്. തുടർന്ന് മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം നായികയായി മലയാള സിനിമാലോകത്ത് തിളങ്ങി. തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലും മലയാളത്തിനു പുറമേ നയൻതാര അഭിനയിച്ചു. ചന്ദ്രമുഖി എന്ന സിനിമയിൽ സൂപ്പർസ്റ്റാർ രജനീകാന്തിനെ നായികയായും നയൻതാര എത്തി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു നയൻതാരയെ തേടിയെത്തിയത്.

കഠിനാധ്വാനവും ആത്മവിശ്വാസവും മൂലം തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി അരങ്ങുവാണു കൊണ്ടിരിക്കുകയാണ് നയൻതാര. ഒരു കാലത്താ ഗ്ലാമറസ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന താരം ഒരു ഇടവേളയ്ക്കു ശേഷം തിരികെയെത്തിയപ്പോൾ കാണാൻ സാധിച്ചത് വലിയ മാറ്റങ്ങൾ ആയിരുന്നു. നായികാപ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ തുടങ്ങി. ആ ചലച്ചിത്രങ്ങൾ എല്ലാം വിജയിപ്പിക്കുവാൻ നയൻതാരയ്ക്ക് സാധിച്ചു.

ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ നയൻതാരയെ തേടിയെത്തിയെത്തി. കുഞ്ചാക്കോ ബോബൻ ഒപ്പം നിഴൽ എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തിൽ താരം വേഷമിട്ടത്. സംവിധായകനും മ്യൂസിക് ഡയറക്ടർ എല്ലാമായ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണ് താരമിപ്പോൾ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ ഇരുവരുടെയും എയർപോർട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

നയൻതാരയുടെ കൈകോർത്ത് പിടിച്ചു കൊണ്ടു വരുന്ന വിഘ്നേശ്വരാ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ചെന്നൈയിൽ നിന്നും നയൻതാരയുടെ വീടായ പത്തനംതിട്ടയിലേയ്ക്ക് വന്നതാണ് ഇരുവരും. കൊച്ചിയിൽ പ്രൈവറ്റ് ജറ്റിലാണ് ഇരുവരും വന്നിറങ്ങിയത്. ഇന്നിപ്പോൾ ഈ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

കുറച്ചു ദിവസം ചെന്നൈയിൽ ഉണ്ടാകില്ല എന്ന സ്റ്റാറ്റസ് ആണ് വിഘ്നേശ്വ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. നാനും റൗഡി താൻ എന്ന വിഘ്നേശ് ശിവന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായികയായെത്തിയത് നയൻതാര ആയിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒരു താരവിവാഹം ആകും ഇരുവരുടെയും.

സിനിമാലോകത്ത് നയൻതാര ബിസിയായി മുന്നേറുന്ന അതിനെ തുടർന്നാണ് ഇരുവരുടെയും വിവാഹം നീട്ടി വയ്ക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ വിഷുവിന് ഇരുവരും കേരളത്തിലെത്തിയിരുന്നു. നയൻതാരയുടെ മാതാപിതാക്കളെ കാണുന്നതിനു വേണ്ടിയാണ് കേരളത്തിലേക്ക് ഇരുവരും യാത്ര നടത്താറുള്ളത്. പ്രൈവറ്റ് ജെറ്റിൽ ആണ് പലപ്പോഴും എത്തുന്നത്. എന്തായാലും ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി തന്നെ നിറഞ്ഞുനിൽക്കുകയാണ് നയൻതാരയുടേയും വിഘ്നേശ് ശിവന്റെയും കൊച്ചി യാത്ര.