‘എപ്പോഴും എന്നോടൊപ്പം നിന്നതിന് നന്ദി’ ; ഉറ്റ ചങ്ങാതിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ!

0

ആഷിക് അബു ചലച്ചിത്രമായ ഡാ തടിയയിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ താരമാണ് ശേഖർ മേനോൻ. പൊതുവേ സൂപ്പർസ്റ്റാറുകൾ ഒന്നുംതന്നെ അടങ്ങിയിട്ടില്ലാത്ത ഒരു ചലച്ചിത്രം വിജയിക്കുക എന്നത് കഠിനമായ ഒരു പ്രവർത്തിയാണ്. എന്നാൽ ഡാ തടിയാ എന്ന ചലച്ചിത്രത്തിന് കാര്യം മറിച്ചായിരുന്നു. പുതുമുഖ നായികയെ വെച്ചുകൊണ്ടുള്ള ഒരു അരങ്ങേറ്റം. കഥയും ശേഖർ മേനോൻ രൂപവും അഭിനയവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു.

അതോടെ ഒരു വിജയചിത്രം കൂടി ആഷിക് അബുവിന് സ്വന്തമായി. തടിയനായി എത്തിയ ശേഖർ മേനോൻ മലയാളി മനസ്സിൽ ഇടം നേടുകയും ചെയ്തു. ശേഖർ മേനോൻ എന്ന പേരിനേക്കാളുപരി മലയാളികൾ അദ്ദേഹത്തെ ഓർക്കുക തടിയൻ എന്നു പറഞ്ഞു കൊണ്ടാകും. മലയാളികളുടെ പ്രിയപ്പെട്ട തടിയൻ. ഇന്ന് ശേഖർ മേനോൻ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ്.

തന്റെ ഉറ്റ ചങ്ങാതിയുടെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചു കൊണ്ട് മലയാളത്തിലെ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്. ദുൽഖർ ശേഖറിനെ പിറന്നാളിനോടനുബന്ധിച്ച് കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ശേഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദുൽഖർ കുറച്ചതിപ്രകാരമാണ്.

“ഷേഖ്‌സ്, ഷേഖ് നൈറ്റ്, കാസര്‍ഗോഡ് ശേഖര്‍ നൈറ്റ്, ഷേക്കു ഇപ്പോള്‍ പിന്നെ ഷേക്കു മാമയും. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.ബര്‍ഗര്‍ ഷെഫ്, അള്‍ട്ടിമേറ്റ് റോഡ് ട്രിപ് കോ ഡ്രൈവര്‍, മാസ്മരിക ഡി.ജെ, മ്യൂസിക് ഗുരു, സിനിമാപ്രേമി, എന്റെ കുടുംബത്തിലെ എല്ലാവരുടെയും സുഹൃത്ത് – എന്തെല്ലാം റോളുകളാണ് നീ വഹിച്ചുകൊണ്ടിരിക്കുന്നത്.

നിന്റെ ടെഡി ബിയര്‍ രൂപവും ഭാവവും മികച്ച സ്റ്റൈലും പിന്നെ ആരുടെയും ഹൃദയം കവരുന്ന ആ ചിരിയും. അഭിനേതാവ് എന്നതിനുപരി മികച്ച ഒരു ഡിജെയും മ്യൂസിഷ്യനും കൂടിയാണ് ശേഖർ മേനോൻ. മികച്ച ടീച്ചർക്കുള്ള അവാർഡുകൾ നിരവധി തവണ ശേഖർ മേനോനെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ അധികം സിനിമകളിൽ ഒന്നും ശേഖർ മേനോനെ കാണാൻ സാധിച്ചില്ല എന്നാൽ പോലും ഡിജെ രംഗത്ത് സജീവമാണ് താരം ഇപ്പോഴും.