അന്ന് മരണത്തിന്റെ വക്കിൽ നിന്നും തന്നെ രക്ഷിച്ചത് മനോജ് കെ ജയൻ ; തുറന്നുപറഞ്ഞ് മഞ്ജു!

0

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് ചലച്ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ തന്റെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. തുടർന്നങ്ങോട്ട് മലയാള സിനിമാ മേഖലയിലെ ലേഡീ സൂപ്പർസ്റ്റാറായി ഉയരുവാൻ ചുരുങ്ങിയ നാളുകൾ തന്നെ ധാരാളമായിരുന്നു മഞ്ജുവിന്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയ്ക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

സമൂഹമാധ്യമങ്ങളിൽ ഉം സജീവമാണ് താരം. താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പലപ്പോഴും താരത്തിന് പുത്തൻ മേക്കോവറുകൾ എല്ലാം ആരാധകരും സോഷ്യൽമീഡിയയും ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. യുവജനോത്സവ വേദികളിൽ നിന്നും മലയാള സിനിമയിൽ എത്തിയ മഞ്ജുവാര്യർ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സല്ലാപത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറി. തുടർന്നിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ.

ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് മഞ്ജുവിന്റെ ഒരു പഴയകാല അഭിമുഖമാണ്. അഭിമുഖത്തിൽ മഞ്ജു വാര്യർ പറയുന്നത് അന്ന് തന്നെ ജീവൻ രക്ഷിച്ചത് മനോജ് കെ ജയൻ ആണെന്നാണ്. സല്ലാപത്തിന്റെ ക്ലൈമാക്സ്‌ സീനിൽ ട്രെയിന് മുന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന മഞ്ജുവാര്യരെ ബലമായി പിടിച്ചു തിരികെ കൊണ്ടുവന്ന് ജീവൻ രക്ഷിച്ചത് മനോജ് കെ ജയൻ ആണ്. അന്ന് മനോജ് കെ ജയൻ അത്തരത്തിൽ ബലം പ്രയോഗിച്ചിരുന്നില്ല എങ്കിൽ മഞ്ജുവാര്യരെ ഇന്ന് ജീവനോടെ കാണാൻ സാധിക്കില്ലായിരുന്നു എന്നാണ് താരം പറയുന്നത്.

ഇക്കാര്യം പലയിടങ്ങളിലും മനോജ് കെ ജയൻ പറഞ്ഞിട്ടുള്ളതായും താരം വ്യക്തമാക്കുന്നു. ഒപ്പംതന്നെ അഭിനയത്തിലേക്ക് കടന്നു വരും എന്ന് യാതൊരു വിധത്തിലുള്ള പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നു. ഒപ്പംതന്നെ സംവിധായകൻ ലോഹിതദാസ് ലാഭത്തിലേക്ക് തന്നെ വിളിച്ചത് കലോൽസവ വേദികളിലെ കലാതിലകമായ ഇതിനെത്തുടർന്നാണ് എന്ന് മഞ്ജുവാര്യർ വ്യക്തമാക്കി.

മഞ്ജുവാര്യരുടെ സാക്ഷ്യം, സല്ലാപം തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഡബ്ബ് ചെയ്ത മറ്റൊരു വ്യക്തിയാണെന്നും എന്നാൽ തുടർന്നുള്ള എല്ലാ ചലച്ചിത്രങ്ങളിലും മഞ്ജുവാര്യർ തന്നെയാണ് ചെയ്തതെന്ന് വ്യക്തമാക്കുന്നുണ്ട്. ഒപ്പംതന്നെ ഐശ്വര്യ റായി, അമിതാഭ് ബച്ചൻ എല്ലാം ആയുള്ള സൗഹൃദത്തെക്കുറിച്ച് മഞ്ജുവാര്യർ കൂട്ടിച്ചേർത്തു. എന്തായാലും താരത്തിന്റെ ഈ ഒരു വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.