മകൾക്കൊപ്പം കിന്നാരം പറഞ്ഞ് നീരജ് ; ചിത്രം പകർത്തി ദീപ്തി!

0

ഡാൻസർ ആയും അഭിനേതാവായും ഗായകനായും എല്ലാം തിളങ്ങിയ താരമാണ് നീരജ് മാധവ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ് ഒരു ഇടം കണ്ടെത്തുവാൻ നീരജിന് സാധിച്ചു. സഹതാരമായി എത്തി കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നീരജ് പിന്നീട് നായകനായും ഉയർന്നു. മലയാളത്തിൽ ഗൗതമൻ രഥം അതിലാണ് നീരജ് അവസാനമായി നായകവേഷം കൈകാര്യം ചെയ്തത്. ചിത്രം വലിയ വിജയമായിരുന്നു. തുടർന്ന് ബോളിവുഡിലും താരം അരങ്ങേറി. ഫാമിലിമാൻ എന്ന വെബ്സീരീസ് വലിയ വിജയമായ തോടുകൂടി, വെബ് സീരീസിലെ നീരജിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ഇതോടെ നിരവധി ആരാധകരെ സമ്പാദിക്കുവാനും നീരജിനു സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. താര പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ഇടയ്ക്കായിരുന്നു നീരജിന് ഒരു മകൾ ജനിച്ചത്. നിള എന്നാണ് നീരജും ഭാര്യ ദീപ്തിയും കുഞ്ഞിന് പേരിട്ടത്. കുഞ്ഞ് ജനിച്ച വിവരം നീരജ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങളും താരം സോസിൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇനി ദീപ്തി പങ്കുവെച്ചിരിക്കുന്ന നിളയുടെയും നീരജിന്റെയും ചിത്രമാണ് വൈറലായിരിക്കുന്നത്.

ചുവന്ന നിറത്തിലുള്ള ഫ്രോക്ക് ധരിച്ച് അച്ഛനോട് കിന്നാരം പറയുന്ന നിളയെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് താഴെയായി നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്. കുഞ്ഞിന്റെ മുഖം എന്നാണ് നീരജ് ദീപ്തിയും ആരാധകരെ കാണിയ്ക്കുക എന്നുള്ള ചോദ്യം ആണ് കൂടുതലായും എത്തിയത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു നീരജിന്റെയും ദീപ്തിയുടെയും വിവാഹം.

ഇരുവരുടെയും വിവാഹം സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പണി പാളി അല്ലോ, ഫസ്റ്റ് ലവ് തുടങ്ങിയ ഡാൻസ് വീഡിയോയുമായും നീരജ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ട് ഡാൻസ് വീഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും അതൊരു ചലഞ്ച് ആയി മാറുകയും ചെയ്തിരുന്നു. എന്തായാലും നീരജ് എന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.