ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികൾക്കായി പുത്തൻ ചലഞ്ചുമായി മെഗാസ്റ്റാർ ; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

കോവിഡ് വ്യാപനത്തെ തുടർന്ന് കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ആയതിനാലും സ്കൂൾ തുറന്നാൽ ഉണ്ടാകുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് ഓൺലൈനായി എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കാരണം ഒരു അധ്യയനവർഷം പോലും ഒരു കുട്ടിക്കും നഷ്ടമാകരുത് എന്ന കണക്കുകൂട്ടലിനെ തുടർന്ന്. അതുകൊണ്ടുതന്നെ വിക്ടേഴ്സ് ചാനൽ വഴി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ക്രമീകരിച്ച് കൊടുത്തു.

ബാക്കിയെല്ലാം ഓൺലൈനായി സൂം ആപ്പ് വഴിയും മറ്റും ആയി നടത്തി വരികയാണ്. എന്നാൽ ഇപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾ ഓൺലൈൻ വിദ്യാഭ്യാസം അഭിമുഖീകരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള ഉപകരണങ്ങൾ തന്നെയാണ്. അതായത് ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന പല കുടുംബങ്ങൾക്കും സ്മാർട്ട്ഫോണിന്റെയും ലാപ്ടോപ്പിന്റെയും വില താങ്ങാവുന്നതിലും അധികമാണ്.

അതുകൊണ്ടുതന്നെ പല സംഘടനകളും ലാപ്ടോപ് ചലഞ്ച് മായും സ്മാർട്ട്ഫോൺ ചലഞ്ച് മായും എല്ലാം രംഗത്തെത്തി. കുട്ടികളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനു വേണ്ടിയാണ് അത്തരത്തിൽ സംഘടനകളെല്ലാം മുൻകൈയെടുത്തത്. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് അത്തരത്തിലൊരു സ്മാർട്ട്ഫോൺ ചലഞ്ച് ആണ്. ഈ സ്മാർട്ട്ഫോൺ ചലഞ്ചിന് മുൻകൈ എടുത്തിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.

വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗയോഗ്യമായ മൊബൈൽഫോണുകൾ (സ്മാർട്ട്‌ ഫോണുകൾ ) ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ നിൽക്കുന്ന വിദ്യാർഥികൾക്ക് കൈമാറണമെന്ന അഭ്യർത്ഥനയുമായി ” വിദ്യാമൃതം” എന്ന പേരിൽ ഒരു പദ്ധതി മമ്മൂട്ടി പ്രഖ്യാപിക്കുകയായിരുന്നു. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള സ്പീഡ് ആൻഡ് കൊറിയർ ഓഫീസിൽ എത്തിച്ചാൽ മതിയാകും. കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്താൽ മൊബൈൽ ഫോൺ സൗജന്യമായി കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയയ്ക്കാം.

അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ വിദ്യാർഥികളുടെ കൈവശം എത്തിക്കുന്നതാണ്. മികവുറ്റ ഒരു സ്മാർട്ട്ഫോൺ ചലഞ്ച് തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്. പുതിയ സ്മാർട്ട് ഫോണിനായി പൈസ ചെലവാക്കേണ്ട. ഉപയോഗയോഗ്യമായ എന്നാൽ ഇപ്പോൾ ആരും ഉപയോഗിക്കാത്ത സ്മാർട്ട്ഫോണുകൾ മാത്രമാണ് ചോദിക്കുന്നത്. വഴിമുട്ടി നിൽക്കുന്ന അനവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശോഭനമാക്കാൻ ഈയൊരു പദ്ധതി വഴി സാധിക്കും. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം മമ്മൂട്ടിയുടെ ഈ ഒരു പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്.