സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ്
സോനു സതീഷ്. വാല്‍ക്കണ്ണാടി എന്ന ടെലിവിഷന്‍ പരമ്പര അവതരിപ്പിക്കാനായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞതോടെ എത്തിയത് കൈനിറയെ അവസരങ്ങളാണ്.
സ്ത്രീധനത്തിലെ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുമുണ്ട്. ഭാര്യ സീരിയലില്‍ അഭിനയിക്കവെയായിരുന്നു സോനുവിന്റെ വിവാഹം നടന്നത്. രോഹിണി എന്ന ഭാര്യയിലെ കഥാപാത്രവും ഇത്തരത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. 2017ല്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആണ് സോനുവിന്റെ ഭര്‍ത്താവ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. പഠിക്കാന്‍ വലിയ ആഗ്രഹം ആണ് തനിക്കെന്നും, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും സോനു പറയുന്നു.
അമ്മ ഡോക്ടര്‍ ആയിരുന്നു. എന്നെയും ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ തനിക്ക് മെഡിസിന് അഡ്മിഷന് കിട്ടിയില്ല. ഇപ്പോള്‍ ഡബിള്‍ പിജിയുണ്ട്. ഇനി അധികം വൈകാതെ ഡോക്ട്രേറ്റ് നേടി അമ്മയുടെ ആഗ്രഹം പോലെ ഡോ സോനു സതീഷ് ആകണം എന്നാണ് ആഗ്രഹമെന്നാണ് സോനു പറയുന്നത്.
ഭാര്യയില്‍ അഭിനിച്ചു വരുകെയായിരുന്നു രണ്ടാം വിവാഹം നടന്നത്. വലിയ വാര്‍ത്തയുമായി ഈ വിവാഹ വാര്‍ത്ത. ബംഗലൂരുവില്‍ പഠിക്കുമ്പോഴുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്.
ആന്ധ്രാ പ്രദേശിലാണ് പാരമ്പര്യ ചടങ്ങുകളോടെ മോതിര മാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടന്നത്.