‘ചാർമിളയെ താങ്കൾ തേച്ചതുകൊണ്ട് താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’ ; അഭിനയത്തിന് ഒരു പഞ്ചായത്ത്‌ അവാർഡ് പോലും കിട്ടിയിട്ടില്ല, അപ്പോളാ!

0

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ താരമായിരുന്നു ബാബു ആന്റണി. ഫൈറ്റ് ഓഫ് ശരീരഘടനയും എല്ലാംകൊണ്ടും നായകനെ ഉൾക്കൊള്ളുവാൻ ബാബു ആന്റണി ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹമാണ് ചിത്രത്തിൽ നായകനെങ്കിൽ ബാബു അന്റണിയുടെ ഫൈറ്റ് സീൻ കാണുന്നതിന് വേണ്ടി മാത്രം ആ ചലച്ചിത്രം കാണാൻ പോയവർ വരെ ഉണ്ട്. ഒപ്പം തന്നെ നായകന്റെ ഗ്യാങ്ങിലാണ് ബാബു ആന്റണി ഉള്ളതെങ്കിൽ പ്രേക്ഷകരുടെ സന്തോഷം ഇരട്ടിയാകും.

എന്നാൽ കുറച്ചുനാളുകളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവവുമാണ്. കുടുംബ വിശേഷവുമായി താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്നിപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഒരു കുറിപ്പും അതിന്റെ താഴ എത്തിയ ഒരു കമന്റുമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. കാർണിവൽ എന്ന സിനിമയിൽ നിന്നും കുഞ്ചൻ ചേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്.

“എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു.

പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.” നിരവധി കമന്റുകൾ ലൈക്കുകളും ആണ് ഈ പോസ്റ്റിനു താഴെയായി എത്തിയിരിയ്ക്കുന്നത്. അതിൽ ഒരു കമന്റ് ഇപ്രകാരമായിരുന്നു.

“നിങ്ങളെ ഒരുപാട് ഇഷ്ട്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്മിളയെ താങ്കൾ തേച്ചപ്പോൾ തങ്ങളോടുള്ള ഇഷ്ട്ടം കുറഞ്ഞു. Bcoz ആ കാലത്ത് ബാബു ആന്റണി +ചാര്മിള കോമ്പിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറു അടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5അടിയിൽ കുറവ് തോന്നിക്കുന്ന ചാര്മിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.”

ഈ കമന്റ്ന്ന് ബാബു ആന്റണി നൽകിയ മറുപടി ഇപ്രകാരമാണ്. ” സിദ്ദിഖ് മുഹമ്മദ്‌ താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ . അതുകൊണ്ട് എപ്പോഴും ജീവിച്ചിരിക്കുന്നു . സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക . ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ . സദയം പൊറുക്കുക.