അവസാനം ആ സിനിമ കാണാതെ സുശാന്ത് യാത്രയായി ; അതുല്യ നടന്റെ ഓർമ്മയ്ക്ക് ഇന്നേക്ക് ഒരു വർഷം!

0

2020 ജൂൺ 14നാണ് സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി ബോളിവുഡിലെ യുവതാരം സുശാന്ത് സിംഗ് രാജ്പുത് മരണത്തിനു കീഴടങ്ങിയത്. ബാദ്രയിലെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സൂശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുശാന്ത് എന്നാൽ ഈ അതുല്യനടൻ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. എന്നാൽ പോലും ഇപ്പോഴും ഒരുപാട് ചോദ്യങ്ങളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബാക്കി നിൽക്കുന്നത്.

ബോളിവുഡിലെ പല ഉന്നതർക്കും സുശാന്തിന്റെ മരണം എത്തി നിന്നു. എന്നാൽ ഒരു തുമ്പും ഉണ്ടാക്കുവാൻ പോലീസിന് സാധിച്ചില്ല. ഇതിനിടയിൽ സുശാന്ത് ആത്മഹത്യ ചെയ്തതല്ല, സുശാന്തിന്റെ മരണം കൊലപാതകമാണ് എന്ന രീതിയിലുള്ള ആരോപണങ്ങളും ഉയർന്നു വന്നു. എന്നാൽ ആര്? എന്തിനു വേണ്ടി? എന്ന ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. പലരും സുശാന്തിന് നീതി ലഭിക്കുന്നതിന് വേണ്ടി പോരാട്ടങ്ങളിൽ ഏർപ്പെട്ടു. ബോളിവുഡിലെ നെപ്പോട്ടിസവും ലഹരി മരുന്നു ഉപയോഗവും എല്ലാം സുശാന്തിന്റെ മരണത്തോടു കൂടി പുറത്തുവന്നു.

സൽമാൻഖാൻ, കരൺ ജോഹർ, മഹേഷ് ഭട്ട്, സഞ്ജയ് ലീല ബൻസാലി തുടങ്ങി ബോളിവുഡിലെ ഉന്നതർക്കെതിരെ എല്ലാം അന്വേഷണം മുറുകി. എന്നാൽ ഒരു ഗുണവും ഉണ്ടായില്ല. സുശാന്ത് കാമുകിയായിരുന്ന റിയാ ചക്രവർത്തി യിലേക്കും അന്വേഷണം എത്തി. സുശാന്ത് മയക്കു മരുന്ന് എത്തിച്ച് നൽകിയിരുന്നത് റിയ ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതിനിടയിൽ തന്നെ സുഷാന്തിന്റെ മരണത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും പിരിഞ്ഞത് ആയി റിയ വ്യക്തമാക്കി.

ഡാൻസറായി പിന്നീട് മിനിസ്ക്രീനിൽ തിളങ്ങിനിന്ന സുശാന്ത് ബിഗ് സ്ക്രീനിലേക്ക് എത്തിയത് തന്റെ കഴിവും അർപ്പണബോധവും കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് സാധിച്ചു. എളിമയും എപ്പോഴും കൂളും ആയ സുശാന്തിന്റെ ഈ രണ്ട് ഗുണങ്ങൾ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ എംഎസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സുഷാന്തിന് സാധിച്ചതും.

സിനിമ വലിയ വിജയം ആയതോടുകൂടി നിരവധി ചിത്രങ്ങളാണ് സുശാന്തിന് മുന്നിലേക്ക് എത്തിയത്. നല്ല ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന സുശാന്തിന്റെ രീതി തന്നെയാണ് എപ്പോഴും അദ്ദേഹത്തെ മികച്ചതാക്കി നിർത്തിയതും. നോ പറയേണ്ടത് നോ പറഞ്ഞ വ്യക്തി. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെ കൂടി മാത്രം ആരെയും സമീപിക്കുന്ന സുശാന്ത് എന്നും ഇന്ത്യൻ സിനിമാലോകത്തിനും സമൂഹത്തിനും തീരാനഷ്ടം തന്നെയാണ്.