38 ഭാര്യമാരും 89 കുട്ടികളും; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തലവൻ വിട വാങ്ങി!

0

ഒരു ഭാര്യയെയും രണ്ട് മക്കളെയും പോലും നല്ല രീതിയിൽ നോക്കാൻ സാധിയ്ക്കാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിലെ പലർക്കും ഉള്ളത്. കുടുംബപ്രശ്നങ്ങൾ വലിയ രീതിയിൽ മൂർച്ഛിക്കുന്ന തോടുകൂടി ബന്ധം വേർപെടുത്തി പോകുന്നവർ വേറെയുമുണ്ട്. അങ്ങനെയുള്ളപ്പോൾ 38 ഭാര്യമാരും മക്കളുമായി ജീവിയ്ക്കുന്ന ഒരു വ്യക്തിയുണ്ട് എന്ന് കേട്ടാലോ? കേട്ടാലോ എന്നല്ല, അങ്ങനെ ഒരു വ്യക്തിയുണ്ട്. നമ്മുടെ ഭാരതത്തിൽ തന്നെ. 38 ഭാര്യമാരും 89 കുട്ടികളുമായി ഒരു വ്യക്തി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മിസോറാമിൽ ആണ് സംഭവം. സിയോണ ചാന എന്ന വ്യക്തിയാണ് ഇത്തരത്തിൽ ഒരു അപൂർവ കുടുംബവുമായി മുന്നോട്ട് പോയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബ തലവനായാണ് സിയോണ ചാന എന്ന അറിയപ്പെട്ടിരുന്നത്.

എന്നാൽ ഇന്ന് സിയോണ ചാന ഈ ലോകത്തോട് വിട പറഞ്ഞിരിയ്ക്കുകയാണ്. സിയോണ ചാന യുടെ വിയോഗത്തിൽ മിസോറാം മുഖ്യമന്ത്രി സോറംതംഗ അനുശോചനം അറിയിച്ചിരിക്കുകയാണ്. ” സിയോണ ചാനയുടെ കുടുംബം കാരണം മിസോറാമും അദ്ദേഹത്തിന്റെ ഗ്രാമവും ബക്തോംഗ് ത്വലാങ്നുവാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി. ” എന്നാണ് മുഖ്യമന്ത്രി സിയോണ ചാനയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. നിരവധി കമന്റുകൾ മറ്റുമാണ് മിസോറാം മുഖ്യമന്ത്രിയുടെ ട്വീറ്റിന് താഴെ ആയി എത്തിയത്. പലരും സിയോണ ചാനക്കെതിരായാണ് എത്തിയത്.

38 ഭാര്യമാരും 89 മക്കളും ആയി കഴിയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് അത്ര നല്ലതല്ലായിരുന്നു എന്നും പറയുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ അനിയന്ത്രിതമായി പോകുന്നതിന് കാരണവും ഇതുതന്നെയാണ് എന്നും പലരും ചൂണ്ടിക്കാട്ടി. എന്നാൽ പലർക്കും അറിയേണ്ടിയിരുന്നത് എങ്ങനെയാണ് ഇത്രയും ഭാര്യമാരേയും മക്കളെയും കൊണ്ട് ഇദ്ദേഹം സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചത് എന്ന കാര്യമാണ്. ഒപ്പംതന്നെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി ഒരാളെ ഇത്രയുമധികം വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുക ആയിരുന്നില്ല വേണ്ടത് എന്നും, മറ്റ് ചിന്തകൾ ആലോചിക്കേണ്ടതായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. ഒപ്പം തന്നെ ഇനിയുള്ള ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം എപ്രകാരമാണ് എന്ന ചിന്തയും ഉയരുന്നുണ്ട്.