സൂപ്പർ കൂൾ സന്തൂർ മമ്മിയ്ക്കൊപ്പം റീൽസ് ചെയ്ത് താരപുത്രി; സ്റ്റെപ്പ് തെറ്റിപ്പോയെന്ന് എവെർഗ്രീൻ താരം!

0

മലയാളികളുടെ ഏറ്റവുമധികം പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമ ഇന്ദ്രജിത്ത് മക്കളായ പ്രാർത്ഥനയും നക്ഷത്രയും എല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഈ കുടുംബം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തൊണ്ണൂറുകളിൽ മലയാളി മനസ്സ് കീഴടക്കിയ മുൻനിര നായികമാരിൽ ഒരാളാണ് പൂർണിമ. ഇന്ദ്രജിത്ത് അഭിനയത്തിലേക്ക് കടക്കുന്നതിന് മുൻപായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും എല്ലാം.

അതിനുശേഷമാണ് ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലൂടെ തന്റെ അഭിനയജീവിതം ഇന്ദ്രജിത്ത് തുടങ്ങിയത്. ഇന്ദ്രജിത്ത് മായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത താരം ആഷിക് അബു ചലച്ചിത്രമായ വൈറസ് എന്ന മലയാള സിനിമയിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തി. നിവിൻ പോളി ചലച്ചിത്രമായ തുറമുഖം ആണ് പൂർണിമയുടെ അടുത്തതായി തീയേറ്ററിൽ എത്താനിരിയ്ക്കുന്ന ചിത്രം.

ഇന്നിപ്പോൾ ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അമ്മ പൂർണമി ക്കൊപ്പമുള്ള ഒരു റെയിൽ വീഡിയോയാണ് താരം പങ്കുവെച്ചത്. വീഡിയോയിൽ ഇരുവരും ഡാൻസ് ചെയ്യുകയാണ്. അമ്മയെ കൊണ്ട് ആദ്യമായി റീൽസ് ചെയ്യിച്ചതിന്റെ സന്തോഷത്തിലാണ് പ്രാർത്ഥന. നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിയ്ക്കുന്നത്. പ്രാർത്ഥനയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി പൂർനിമയും എത്തിയിട്ടുണ്ട്.

സ്റ്റെപ്പ് തെറ്റിപ്പോയി എന്ന കമന്റാണ് പൂർണിമ ഇട്ടിരിയ്ക്കുന്നത്. എന്നാലും സംഭവം പൊളിച്ചു എന്നാണ് ആരാധക പക്ഷം. രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, സൈനോരാ, പ്രിയ മോഹൻ, തുടങ്ങി നിരവധി താര നിര തന്നെ പ്രാർത്ഥന പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള വീഡിയോകളുമായി എത്തണമെന്നും ആരാധകർ പറയുന്നുണ്ട്. വീണ്ടും ഇത്തരം വീഡിയോയുമായി ഈ അമ്മയും മകളും എത്തുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.