തൊണ്ണൂറുകളിലെ ജനപ്രിയ നായകന് ഇന്ന് അറുപത്തിയാറാം പിറന്നാൾ ; ആശംസയുമായി സോഷ്യൽമീഡിയ!

0

മലയാളത്തിലെ നായകനായും ഹാസ്യതാരമായുമെല്ലാം തിളങ്ങിയ താരമാണ് ജഗദീഷ്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ജഗദീഷ് സിനിമ മോഹം തലയ്ക്കുപിടിച്ച് കോളേജ് അധ്യാപന ജോലി വിട്ടെറിഞ്ഞ് ആണ് സിനിമയ്ക്ക് പിന്നാലെ പോയത്. 1984-ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്.

തുടർന്നങ്ങോട്ട് സിനിമ നടനായും തിരക്കഥാകൃത്തായും അവതാരകനായും ഗായകനായും എല്ലാം ജഗദീഷ് വെള്ളിത്തിരയിൽ തിളങ്ങി. മലയാളത്തിലെ മുൻനിര നായകന്മാർ എല്ലാം ഒപ്പം അഭിനയിക്കാൻ ജഗദീഷിന് സാധിച്ചു. നായകനായി ജഗദീഷ് എത്തിയ പല ചിത്രങ്ങളും വലിയ വിജയമാണ് കരസ്ഥമാക്കിയത്. നടനായും സഹനടനായും വില്ലനായും എല്ലാം മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ട ജഗദീഷിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ ആണ്.

തന്റെ അഭിനയത്തിലൂടെയും സംസാരശൈലി യിലൂടെയും ഹാസ്യത്തിലൂടെ യും എല്ലാം ആരാധകരെ സ്വന്തമാക്കിയ ജഗദീഷിന് പിറന്നാൾ ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ജഗദീഷിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും മറ്റും ആണ് കാണാനായി സാധിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാർസ് എന്ന ഹാസ്യ റിയാലിറ്റിഷോയുടെ ജഡ്ജിയായും താരം തിളങ്ങിയിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ അവതാരകനായി എത്തി ചടുലമായ വാക്ചാതുരിയോടെ മലയാളി പ്രേക്ഷകരുടെ മനം മനം കവർന്ന താരം കൂടിയാണ് ജഗദീഷ്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കുവാനും താരം ശ്രമിച്ചിരുന്നു.

വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ആണ് ജഗദീഷിനെ ജനപ്രിയനാക്കി മാറ്റിയത്. മുപ്പതോളം സിനിമകളിൽ നായകനായി അഭിനയിച്ച ജഗദീഷ് 350ഓളം സിനിമകളിലാണ് ഇതിനോടകംതന്നെ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴും ജഗദീഷിന്റെ ആരാധക പിന്തുണയ്ക്ക് ഒരു കുറവുമില്ല.