Social Media

ചെമ്പനൊപ്പം സണ്ണി ലിയോൺ; ജോസേ നീ ആള് കൊള്ളാമല്ലോ എന്ന് ആരാധകർ!

വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് ചെമ്പൻ വിനോദ്. പൊറിഞ്ചുമറിയംജോസ് എന്ന ചലച്ചിത്രം ചെമ്പൻ വിനോദ് ജീവിതത്തിൽ വളരെ വലിയ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. ഇപ്പോഴും ആരാധകർക്ക് ചെമ്പൻ വിനോദ് അവരുടെ സ്വന്തം ജോസ് ആണ്. വില്ലൻ കഥാപാത്രങ്ങളിൽ നിന്നും നായകകഥാപാത്രത്തെ ലേക്കുള്ള താരത്തിനെ മാറ്റം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തതാണ്.

ഓസ്കാർ നോമിനേഷൻ വരെയെത്തിയ ജെല്ലികെട്ടിലും ചെമ്പൻ വിനോദ് മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇടയ്ക്കുവച്ച് താരത്തിന്റെ പുനർവിവാഹവും മറ്റും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചു എന്നാൽ പോലും സന്തോഷത്തോടുകൂടി ജീവിതം മുന്നോട്ടു പോവുകയാണ് ചെമ്പൻ വിനോദ്.

ഇന്ന് ചെമ്പൻ വിനോദ് പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിന് ഒപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. വേൾഡ് വൈഡ് ആരാധകരുള്ള ഒരു താരം കൂടിയാണ് സണ്ണിലിയോൺ. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചെമ്പൻ വിനോദ് പങ്കുവച്ച ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ റിമാകല്ലിങ്കൽ ബിനു ഫോട്ടോ തുടങ്ങി നിരവധി താരങ്ങളാണ് ചെമ്പൻ വിനോദിന്റെ ചിത്രത്തിനു താഴെയായി കമന്റുമായി എത്തിയത്.

ആ ചിരി നോക്കിയേ എന്നായിരുന്നു റിമാകല്ലിങ്കൽ കുറിച്ചത്. മച്ചാനെ അത് പോരെ അളിയാ എന്ന കമന്റ് മായി ആണ് വിനയ് ഫോർട്ട് എത്തിയത്. ജോസേ നീയാള് കൊള്ളാമല്ലോ തുടങ്ങി നിരവധി കമന്റുകൾ ആണ് ആരാധക പക്ഷത്തുനിന്ന് എത്തിയത്. എന്തായാലും ചെമ്പൻ വിനോദ് സണ്ണിലിയോണിന് ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ടോ എന്ന് ചോദ്യവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top