Social Media

‘മുസ്ലിങ്ങൾക്ക് എത്രവേണമെങ്കിലും കെട്ടാമല്ലോ’; വാപ്പയുടെ രണ്ടാം വിവാഹത്തിനെതിരെ കമന്റുമായി എത്തിയവരെ ലൈവിലെത്തി കണ്ടം വഴി ഒടിച്ച് അനാർക്കലി!

ആനന്ദം എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് അനാർക്കലി മരിക്കാർ. പലപ്പോഴും കിടിലൻ ഫോട്ടോ ഷൂട്ട് കളുമായി സമൂഹമാധ്യമങ്ങളിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഈ ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായി മാറാറാണ് പതിവ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിലെ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് അനാർക്കലി.

അത് മറ്റൊന്നും കൊണ്ടല്ല താരം കഴിഞ്ഞദിവസം പങ്കുവെച്ച് ഒരു സ്റ്റാറ്റസ് മൂലമാണ്. തങ്ങളുടെ കുടുംബത്തിലേക്ക് ഉള്ള പുതിയ അതിഥിയെ സ്വീകരിച്ച ചിത്രമാണ് താര പങ്കുവെച്ചത്. അതായത് അനാർക്കലിയുടെ വാപ്പാ പുനർവിവാഹം കഴിച്ച ചിത്രം. എന്നാൽ ഈ ചിത്രത്തിനു താഴെയായി നിരവധി കമന്റുകൾ ആണ് എത്തിയത്. പലരും അനാർക്കലിയുടെ വാപ്പയെ കുറ്റപ്പെടുത്തിക്കൊണ്ട് ആണ് എത്തിയത്. ഒപ്പം തന്നെ ഉമ്മയെ സപ്പോർട്ട് ചെയ്തു കൊണ്ടും.

എന്നാൽ ഇത്തരത്തിലുള്ള കമന്റുകൾ എല്ലാം മറുപടിയുമായി അനാർക്കലി എത്തിക്കഴിഞ്ഞു. ഒരു ലൈവ് വീഡിയോയിലൂടെയാണ് എന്താണ് സംഭവിച്ചത് എന്ന് താരം വ്യക്തമാക്കിയത്. കഴിഞ്ഞ ഒരു വർഷമായി ബാപ്പയും ഉമ്മയും വേർ പിരിഞ്ഞു താമസിക്കുകയാണ്. ഇരുവരും നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടുമുണ്ട്. അതിനുശേഷമാണ് ബാപ്പ രണ്ടാമത് വിവാഹം കഴിച്ചത് അതിൽ മക്കളായ തങ്ങൾക്കു ഉമ്മയ്ക്ക് യാതൊരുവിധ പ്രശ്നവുമില്ല.

അങ്ങനെ ഉള്ളപ്പോൾ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്നും അനാർക്കലി ചോദിക്കുന്നുണ്ട്. ഒപ്പം തന്നെ തന്റെ സ്റ്റാറ്റസിന് താഴെയായി എത്തിയ ഒരു കമന്റ് മെൻഷൻ ചെയ്തതാര് എത്തിയിട്ടുണ്ട്. ” മുസ്ലീങ്ങൾക്ക് എത്രവേണമെങ്കിലും കെട്ടാമല്ലോ? ” എന്നായിരുന്നു ആ കമന്റ്. ആ കമന്റിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. മുസ്ലീങ്ങൾക്ക് എത്രവേണമെങ്കിലും കെട്ടാം എന്നൊന്നുമില്ല. അവർ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് ബാപ്പ രണ്ടാമത് വിവാഹം കഴിച്ചത്.

നീണ്ട 30 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആണ് ഇരുവരും വേർപിരിഞ്ഞത്. ബാപ്പ രണ്ടാമത് വിവാഹം കഴിച്ചു എന്നു പറഞ്ഞ് ഉമ്മയ്ക്ക് യാതൊരുവിധ പ്രശ്നവുമില്ല എന്നും ഈ ലോകത്തിൽ വച്ച് താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ കൂളസ്റ്റ്‌ പേർസണൽ ഉമ്മയാണെന്നും,ഇതൊന്നും ഉമ്മയെ ബാധിയ്ക്കില്ലെന്നുമാണ് അനാർക്കലി പറഞ്ഞിരിയ്ക്കുന്നത്. നിരവധി കമന്റുകൾ ആണ് അനാർക്കലി പങ്കുവെച്ച് വീഡിയോയ്ക്ക് താഴെയും എത്തിയിരിക്കുന്നത്. ഒമർലുലു അടക്കമുള്ള താരങ്ങളും അനാർക്കലിയുടെ വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top