Featured

ജീവിതത്തിലെ പുതിയ തുടക്കം ആഘോഷമാക്കി നമിത ; മീനാക്ഷി എവിടെയെന്ന് ആരാധകർ?

ബാലതാരമായെത്തി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിൽ ഒരുപോലെ തിളങ്ങിയ താരമാണ് നമിത പ്രമോദ്. പിന്നീട് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായും നമിത അരങ്ങേറി. തുടർന്നിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിനു സാധിച്ചു. മലയാളത്തിലെ മുൻനിര നായിക പട്ടികയിലുള്ള എല്ലാവർക്കും ഒപ്പവും അഭിനയിക്കുവാൻ നമിതയ്ക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.

അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വീടിന്റെ പാലുകാച്ച് ദിനത്തിലെ വീഡിയോയാണ് താരം പങ്കുവെച്ചത്. എന്നാൽ ഇതൊരു പഴയകാല വീഡിയോ ആണെന്ന് താരം തന്നെ പറയുന്നുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചതിപ്രകാരമാണ്.

” ആ ദിവസം ഞാൻ എപ്പോഴും ഓർമ്മിയ്ക്കും. ഒരുപാട് നല്ല ഓർമ്മകളോട് കൂടിയാണ് ആ ദിവസത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ മുഖത്ത് മിന്നിമായുന്ന ഭാഗങ്ങളിൽ നിന്നും വ്യക്തമാണ് ഞാൻ എത്രമാത്രം ആകാംക്ഷയിലാണ് എന്ന്. ” നിരവധി ലൈക്കുകളും കമന്റുകളും ആണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.

വീടിന്റെ പാലുകാച്ചൽ ദിനത്തിൽ സെറ്റ് സാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. അമ്മയ്ക്കും അച്ഛനും ഒപ്പം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം ആഘോഷമാക്കുകയാണ് താരം. എന്തായാലും താരം പങ്കുവെച്ച ഈ പഴയകാല വീഡിയോ തന്നെയാണ് ഇന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

എന്നാൽ താരം പങ്കുവെച്ച് വീഡിയോയ്ക്ക് താഴെയായി മീനാക്ഷി എവിടെ എന്ന ചോദ്യവും ഉയരുന്നുണ്ട്. നമിതയുടെ ഉറ്റ ചങ്ങാതിയാണ് ദിലീപിന്റെ മകൾ മീനാക്ഷി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമായി പലപ്പോഴും താരങ്ങൾ വരാറുണ്ട്. എന്നാൽ ആരാധകരുടെ ചോദ്യത്തിന് നമിത മറുപടി നൽകിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top