Social Media

ചന്ദനമഴയിലെ വർഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വൾഗർ ചാറ്റിങ്; അക്കൗണ്ട് പൂട്ടിച്ച് ആരാധകർ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു ചന്ദനമഴ. അമൃതയും വർഷയും ഊർമ്മിളയും എല്ലാം ഇപ്പോഴും ആരാധക മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്. സീരിയൽ അവസാനിച്ച വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും ചന്ദനമഴയിലെ ഓരോ കഥാപാത്രങ്ങളിലും പ്രേക്ഷകർ മാറിയിട്ടില്ല. ഇന്നിപ്പോൾ ചന്ദന മഴയിൽ വർഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശാലു കുര്യൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തി താരം പറഞ്ഞത് ഇപ്രകാരമാണ്. തന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ മറ്റും കാണുന്ന ഫേക്ക് ഐഡികളെ കുറിച്ച് ഒരു ബോധം ആരാധകർക്ക് നൽകുന്നതിന് വേണ്ടിയാണ് താരം ലൈവ് വീഡിയോയിൽ എത്തിയത്. തന്റെ പേരിൽ തുടങ്ങിയ ഫേക്ക് ഐഡികളെ കുറിച്ച് സൈബർസെല്ലിൽ ഉം മറ്റും താര പരാതി നൽകിയതായി പറയുന്നു. ഒപ്പം തന്നെ വളരെ വൾഗർ ആയുള്ള രീതിയിലാണ് ഇത്തരം ഫേക്ക് അക്കൗണ്ടുകളിൽ വഴി ചാറ്റിങ്ങും മറ്റും നടക്കുന്നത് എന്നും താരം പറയുന്നു.

അതിന്റെ സ്ക്രീൻഷോട്ടുകളും താരം പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ഒരു ഫെയ്ക്ക് ഐഡി തന്റെ പേരിൽ കാണുകയാണ് എങ്കിൽ അത് അറിയിക്കണമെന്നും അത് വേണ്ടപ്പെട്ട അധികാരികളെ താരം അറിയിച്ചു കൊള്ളാമെന്നും ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് ശാലു മെൽവിൻ എന്ന ഒരു ഇൻസ്റ്റഗ്രാം വെരിഫൈഡ് അക്കൗണ്ട് മാത്രമേ ഉള്ളൂ എന്നും, ഫെയ്സ്ബുക്കിൽ തന്റെ ഒരു പേജും അതും വേരിഫൈഡ് ആയിട്ടുള്ളതാണ് എന്നും താരം വ്യക്തമാക്കുന്നു.

അല്ലാതെ മറ്റേതെങ്കിലും പേജ് അക്കൗണ്ട് വഴി വരുന്ന മെസ്സേജുകളും റിക്വസ്റ്റുകളും തന്റെതല്ല എന്നും താരം വ്യക്തമാക്കി. ശാലുവിനെ ആരാധകർ ഒന്നടങ്കം ഈ അക്കൗണ്ട് നെതിരെ രംഗത്തുവരികയും റിപ്പോർട്ട് ചെയ്ത അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്. കുടുംബ പോലീസ് തട്ടിമുട്ടി തുടങ്ങിയ പരമ്പരകളിൽ ആണ് ഇപ്പോൾ ശാലു അഭിനയിച്ച് വരുന്നത്. ചന്ദനമഴ എന്ന പരമ്പരയിൽ വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് എങ്കിൽ, കുടുംബ പോലീസിലും തട്ടിമുട്ടി യിലും ഹാസ്യ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് തട്ടിയും മുട്ടിയും നിന്നും താരം ഇപ്പോൾ. അതുകൊണ്ടുതന്നെ എന്നാണ് താരം തട്ടിമുട്ടി യിലേക്ക് തിരിച്ചെത്തുക എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. വിവാഹത്തിനുശേഷവും മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരം കൂടിയാണ് ശാലു. ഒരു മകൻ കൂടിയുണ്ട് താരത്തിന്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. അതുകൊണ്ടുതന്നെ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top