സാന്ത്വനം സീരിയലിലെ എല്ലാവരും തനിക്കു കുടുംബം പോലെ. മനസ്സ് തുറന്നു സാന്ത്വനം നായിക ‘അഞ്ജലി’ എന്ന ഗോപിക അനിൽ

0

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. മികച്ച സ്വീകാര്യതയാണ് ഇതിനകം തന്നെ പരമ്പര നേടിയെടുത്തത് . വീട്ടമ്മമാർക്ക് ഇടയിൽ സാന്ത്വനം പരമ്പര വലിയ ഒരു ചർച്ചാവിഷയമായിരുന്നു. മലയാളത്തിലെ പ്രിയ നായിക ചിപ്പിയും ഈ പരമ്പരയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

രാജീവ് പരമേശ്വരൻ ചിപ്പിയുടെ ഭർത്താവായി ആണ് പരമ്പരയിൽ അഭിനയിക്കുന്നത്. സീരിയലിലെ ഒട്ടുമിക്ക താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മറ്റുള്ള പരമ്പരകളിൽ നിന്നും വ്യത്യസ്തമായി പ്രായഭേദമന്യേ പ്രേക്ഷിതർ സാന്ത്വനം കാണുന്നു എന്നത് പരമ്പരയുടെ വലിയ വിജയമായി കണക്കാക്കാം. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച ഗോപിക അനിലും പ്രധാന വേഷം ചെയ്യുന്നു. സാന്ത്വനം സീരിയലിലെ എല്ലാവരും തനിക്ക് കുടുംബം പോലെ എന്നാണ് താരം പറയുന്നത്.

കോഴിക്കോട് സ്വദേശിനിയായ ഗോപിക സാന്ത്വനത്തില്‍ അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. സാന്ത്വനത്തില്‍ എത്തുന്നതിന് മുന്‍പ് സീ കേരളത്തിലെ കബനി എന്ന സീരിയലിലും ഗോപിക അഭിനയിച്ചിരുന്നു. സാന്ത്വനത്തില്‍ ശിവനും അഞ്ജലിയും വിവാഹിതരായ ശേഷമുളള എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ഇരുവരും തമ്മിലുളള വഴക്കും തര്‍ക്കങ്ങളുമെല്ലാം പ്രേക്ഷകരില്‍ ചിരിയുണര്‍ത്താറുണ്ട്. ഇപ്പോൾ വളരെ മികച്ച രീതിയിൽ ആണ് പരമ്പരയുടെ പോക്ക്.

ശിവനും അഞ്ജലിയും ഉളള എപ്പിസോഡുകളുടെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാന്ത്വനത്തില്‍ അഞ്ജലിയുടെ ഭര്‍ത്താവ് ശിവനായി എത്തുന്നത് നടി ഷഫ്‌നയുടെ പ്രിയതമനായ സജിനാണ്. മികച്ച പ്രകടനമാണ് രണ്ട് പേരും പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ഉടൻ തന്നെ ഇരുവരുടെയും മികച്ച ഒരു ദാമ്പത്യ ജീവിതത്തിന് നമ്മുക്ക് സാക്ഷിയാകാൻ സാധിക്കും.