കോരയുടെ തോളിൽ ചാഞ്ഞുകിടന്ന് ദുൽഖറിന്റെ മാലാഖ മറിയം ; ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ!

0

മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ ചലച്ചിത്രമായിരുന്നു ദുൽഖർ സൽമാൻ ചിത്രം എബിസിഡി. അമേരിക്കയിൽ ജനിച്ച് വളർന്ന രണ്ട് യുവാക്കൾ കേരളത്തിലെത്തി ജീവിതത്തോട് പടപൊരുതുന്ന ചലച്ചിത്രത്തിൽ കോര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അമേരിക്കൻ വംശജനായ ജേക്കബ് ഗ്രിഗറി ആണ്. അസാമാന്യ പ്രകടനത്തോടെ ദുൽഖറിനൊപ്പം തന്നെ നിൽക്കുവാൻ ജേക്കബ് ഗ്രിഗറി ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ജേക്കബ് ഗ്രിഗറിയ്ക്കും സാധിച്ചു.

മണിയറയിലെ അശോകൻ എന്ന ചലച്ചിത്രത്തിലൂടെ നായകനായും ജേക്കബ് ഗ്രിഗറി അരങ്ങേറി. നിരവധി ആരാധകനാണ് ജേക്കബ് ഗ്രിഗറി ക്ക് ഉള്ളത്. ഇന്നിപ്പോൾ ജേക്കബ് ഗ്രിഗറിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖറിന്റെ മാലാഖ മറിയത്തിൻ ഒപ്പമുള്ള ജേക്കബ് ഗ്രിഗറിയുടെ ചിത്രം നിമിഷങ്ങൾ കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ജേക്കബ് ഗ്രിഗറിയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന മറിയത്തിനെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.

എബിസിഡി എന്ന ചിത്രത്തിലൂടെ മികച്ച സുഹൃത്തുക്കൾ ആക്കുകയായിരുന്നു ദുൽഖറും ഗ്രിഗറിയും. എന്തായാലും മറിയത്തിൻ ഒപ്പമുള്ള ജേക്കബ് ഗ്രിഗറിയുടെ ചിത്രങ്ങൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. പല പേജുകളിലേക്ക് ഗ്രൂപ്പുകളിലേക്കും അടക്കം ചിത്രം ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫർ ആയിരുന്നു മണിയറയിലെ അശോകനിലും പ്രവർത്തിച്ചത്. മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയത്. ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഒരുമിച്ച് വന്നുകഴിഞ്ഞാൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുവാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ടെലിവിഷൻ സീരിയൽ രംഗത്തുനിന്നാണ് ജേക്കബ് ഗ്രിഗറി സിനിമയിലേക്ക് എത്തിയത്. തന്റെ കഴിവുകൊണ്ട് മലയാള സിനിമയിൽ പിടിച്ചു നിൽക്കുന്ന ഒരു നടൻ കൂടിയാണ് ജേക്കബ് ഗ്രിഗറി.