‘ ഇത് ചുമ്മാ പ്രമോഷൻ, ആൾക്കാരെ കാണിക്കാൻ വേണ്ടിയുള്ള നാടകം’; കോവിഡ് കാലത്ത് നല്ലത് ചെയ്യാനെത്തിയ ലക്ഷ്മി നക്ഷത്രയ്ക്ക് നേരെയും സൈബർ ആക്രമണം!

0

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയം കവർന്ന അവതാരക കൂടിയാണ് ലക്ഷ്മി. റേഡിയോ ജോക്കി കൂടിയായ ലക്ഷ്മി കേബിൾ ടിവി ചാനലുകളിലൂടെയാണ് അവതാരകയായി പ്രത്യക്ഷപ്പെട്ടത്. ലക്ഷ്മിക്ക് മുൻപ് നിരവധി പേർ സ്റ്റാർ മാജിക് പരിപാടി അവതരിപ്പിക്കുവാൻ എത്തിയിരുന്നു. എന്നാൽ ലക്ഷ്മി നക്ഷത്രയോളം സ്വീകാര്യത ആർക്കും തന്നെ ലഭിച്ചിരുന്നില്ല. ആരാധകരുടെ പ്രിയപ്പെട്ട ചിന്നുച്ചേച്ചി ആണ് ലക്ഷ്മി.

സമൂഹമാധ്യമങ്ങളിൽ ഉം സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ഇടയ്ക്കായിരുന്നു തന്റെ ഇൻസ്റ്റാ ഫാമിലിയിൽ വൺ മില്യൻ ഫോളോവേഴ്സിനെ ലഭിച്ചതിന്റെ ആഘോഷം ലക്ഷ്മി നടത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ യും ആരാധകർക്കു മുന്നിൽ ലക്ഷ്മി നക്ഷത്ര പ്രത്യക്ഷപ്പെടാറുണ്ട്. ഇന്നിപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് നിസഹായരായി ഇരിക്കുന്നവർക്ക് സഹായഹസ്തം ആകുകയാണ് ലക്ഷ്മി.

അന്നന്നത്തെ ആഹാരത്തിനു വേണ്ടി ജോലി നോക്കുന്നവർക്ക് ലോക്ഡൗൺ വലിയ ഒരു തിരിച്ചടി തന്നെയാണ്. അത്തരക്കാർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകുകയാണ് ലക്ഷ്മി നക്ഷത്ര. വീഡിയോ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി കുറിച്ചത് ഇപ്രകാരമാണ്. ” മറ്റുള്ളവർക്ക് ഏറ്റവും അത്യാവശ്യമായ സന്ദർഭത്തിൽ അവരെ സഹായിക്കുന്നതാണ് മനുഷ്യത്വമെന്ന യഥാർത്ഥ സമ്മാനം. ” നിരവധി ലൈക്കുകളും കമന്റുകളും ആണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.

എന്നാൽ ലക്ഷ്മി നക്ഷത്ര വീഡിയോയിൽ പറയുന്നുണ്ട്, താൻ ഇത്തരത്തിൽ ചെയ്യുന്ന ഒരു കാര്യം ഒരുപാട് ലൈക്ക് കിട്ടാനോ സബ്സ്ക്രൈബ്സിനെ കൂട്ടാൻ വേണ്ടിയും അല്ല പകരം താൻ ചെയ്യുന്ന കാര്യം കണ്ടിട്ട് മറ്റുള്ളവർ അതിൽ പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിന് വേണ്ടിയാണ് എന്ന്. എന്നാൽ പലരും ലക്ഷ്മി നക്ഷത്ര യുടെ ഈയൊരു ചെയ്തിയെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്നാണ് പലരും പറയുന്നത് ഇത് വെറും പ്രമോഷന് വേണ്ടിയാണ് താരം ചെയ്തിരിക്കുന്നത് ആൾക്കാരെ കാണിക്കാൻ ഉള്ള നാടകം എന്ന കമന്റുകളും ഉണ്ട്. എന്നാൽ താൻ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ താരം വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ഇതൊരു സൽ പ്രവർത്തിയായി മാത്രമേ കൂട്ടാൻ പാടുള്ളൂ എന്നാണ് ലക്ഷ്മിയുടെ ആരാധക പക്ഷം. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി എത്തണമെന്നും ആരാധകർ പറയുന്നുണ്ട്.