Social Media

മകനൊപ്പം യാത്രകൾ ആസ്വദിച്ച് സൗബിൻ; യാത്രകൾ എളുപ്പമാകുന്ന കാലത്തിനായുള്ള പ്രത്യാശയുമായി താരം!

സഹസംവിധായകനായി മലയാളസിനിമ മേഖലയിലേക്ക് ചുവടുവച്ച് താരമാണ് സൗബിൻ ഷാഹിർ. സുഡാനി ഫ്രം നൈജീരിയ എന്ന ചലച്ചിത്രത്തിലൂടെ സൗബിൻ നായകനായി അരങ്ങേറി. 2017 പുറത്തിറങ്ങിയ പറവ എന്ന ദുൽഖർ സൽമാൻ ചലച്ചിത്രത്തിലൂടെ സംവിധായകനായും സൗബിൻ ഉയർന്നു. തുടർന്നിങ്ങോട്ട് ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ സൗബിൻ ഷാഹിറിനു സാധിച്ചു. അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ തുടങ്ങിയ ചലച്ചിത്രങ്ങൾ എല്ലാം സൗബിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകൾ തന്നെയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.

മകൻ ഒർഹാന്റെ ജന്മദിനം എല്ലാം താരവും കുടുംബവും ആഘോഷമാക്കിയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം താരം സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്നിപ്പോൾ തന്റെ മാൽദീവ്സ് യാത്ര പങ്കുവയ്ക്കുകയാണ് താരം. മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ ആണു താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്.

2019ൽ കുടുംബത്തിനൊപ്പം മാൽദിവ്സിൽ താരം ഹോളിഡേ ആഘോഷിച്ച ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്. ” യാത്രകൾ എളുപ്പമായിരുന്ന, ഹോളിഡേയ്‌സ് മുൻകൂട്ടി നിശ്ചയിയ്ക്കുവാൻ സാധിച്ചിരുന്ന കാലത്തിലേയ്ക്ക് ഒരു എത്തിനോട്ടം.” നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.

ചിത്രത്തിൽ ഒർഹാൻ വളരെ ചെറിയ കുട്ടിയെ പോലെയുണ്ട് എന്ന തരത്തിലുള്ള കമന്റുകളാണ് വന്നിരിയ്ക്കുന്നത്. പലപ്പോഴും സൗബിൻ ഷാഹിർ ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറലായി മാറാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. മാൽദിവ്സിന്റെ മനോഹാരിത ചിത്രങ്ങളിൽ കാണിച്ചുതരുന്നതിനൊപ്പം തന്നെ മകനൊപ്പമുള്ള താരത്തിന് അടുപ്പവും ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തം.

പലപ്പോഴും ഒർഹാൻ ഒത്തുള്ള ചിത്രങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. മമ്ത മോഹൻദാസിന് ഒപ്പമുള്ള ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിച്ച വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top