HomeSocial Mediaഇത് മഞ്ജുവിന്റെ വിജയം ; ജീവിതത്തിലെ ഏറ്റവും മികച്ച സന്തോഷം പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ!

ഇത് മഞ്ജുവിന്റെ വിജയം ; ജീവിതത്തിലെ ഏറ്റവും മികച്ച സന്തോഷം പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ!

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് ചലച്ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ തന്റെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. തുടർന്നങ്ങോട്ട് മലയാള സിനിമാ മേഖലയിലെ ലേഡീ സൂപ്പർസ്റ്റാറായി ഉയരുവാൻ ചുരുങ്ങിയ നാളുകൾ തന്നെ ധാരാളമായിരുന്നു മഞ്ജുവിന്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയ്ക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ ഉം സജീവമാണ് താരം.

താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പലപ്പോഴും താരത്തിന് പുത്തൻ മേക്കോവറുകൾ എല്ലാം ആരാധകരും സോഷ്യൽമീഡിയയും ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. താരത്തിന്റെ പുത്തൻ ചലച്ചിത്രമായ അഹർ 2021 ലെ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയാണ്.

ചോല,എസ് ദുർഗ്ഗ തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകന് ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആണ് റിലീസ് ചെയ്തത്. ഹിമാലയൻ ട്രെക്കിംഗ് അനുഭവമാണ് ചിത്രം വിശദീകരിക്കുന്നത്. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്. ഒപ്പം തന്നെ മക്കൾ സെൽവം വിജയ് സേതുപതിയും തപസി പന്നു വും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വലിയ പ്രതീക്ഷയോടെ കൂടിയാണ് മഞ്ജു ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ചിത്രം കാണുന്നതിനുവേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള ലിങ്കും താരം പങ്കുവെച്ച പോസ്റ്റിൽ നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments