യുവയെ പുണർന്ന് മൃദുല; വിവാഹമായോ എന്ന് സോഷ്യൽമീഡിയ!

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെയാണ് മൃദുല വിജയ് അഭിനയലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. പരമ്പര വലിയ ഹിറ്റായ തോടുകൂടി മൃദുല വിജയ് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യയിലും താരം അഭിനയിച്ചു. ഭാര്യയിലെ മൃദുലയുടെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ കൂടി നിരവധി ആരാധകരെ സ്വന്തം ആക്കുവാനും പുതിയ അവസരങ്ങൾ കണ്ടെത്തുവാനും മൃദുല വിജയ്യ്ക്ക് സാധിച്ചു. ഇന്നിപ്പോൾ സി കേരളം ചാനലിൽ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് താര അഭിനയിച്ച് വരുന്നത്.

പരമ്പര വലിയ വിജയമാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇടയ്ക്കായിരുന്നു മൃദുല വിജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ നായകനായ യുവ കൃഷ്ണ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. ഇരുവരുടേയും കോമൺ ഫ്രണ്ട് ആയ രേഖ രതീഷ് വഴിയാണ് വിവാഹാലോചന എത്തിയത്. തുടർന്ന് ഇരു കുടുംബങ്ങളും ചേർന്ന് വിവാഹനിശ്ചയം നടത്തി വയ്ക്കുകയായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. യുവ കൃഷ്ണ അഭിനേതാവ് എന്നതിനുപുറമേ മികച്ച ഒരു മജീഷ്യനും ഇൻഫ്ലുവൻസറൂമാണ്.

ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഇപ്പോൾ ഇരുവർക്കും ഉള്ളത്. മൃദ്വ എന്നാണ് ആരാധകർ ഇരുവർക്കും ഇട്ടിരിയ്ക്കുന്ന പേര്. പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ ചിത്രം ആഘോഷമാക്കി മാറ്റുകയാണ് ആരാധകർ. യുവയെ പുണർന്നു നിൽക്കുന്ന മൃദുലയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇരുവരുടേയും ഫാൻ പേജുകളിലൂടെ ആണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ മറ്റ് പേജുകളിലേക്ക് ഗ്രൂപ്പുകളിലേക്കും എല്ലാം ഇതിനോടകം തന്നെ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. വിവാഹത്തിനുശേഷവും മൃദുല അഭിനയം തുടരുമെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.