മൂന്നു മാസത്തെ പ്രണയം വലിയ കാലയളവ്; ‘ഞാൻ എന്റെ ഹൃദയത്തെ പിന്തുടരുമ്പോൾ എത്തുന്നത് നിന്നിൽ’; കുടുംബ വിളക്കിലെ പാർവതിയെ കുറിച്ച് അരുൺ!

0

വളരെ കുറച്ചുകാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കുടുംബ വിളക്ക് പരമ്പരയിലെ പാർവതി. ഈയടുത്താണ് താരം വിവാഹിതയായത്. വളരെ രഹസ്യമായി ആയിരുന്നു താരത്തിന് മംഗല്യം. ഇപ്പോൾ തൻറെ പ്രിയതമയെ കുറിച്ച് വിശേഷങ്ങൾ പങ്കു വെക്കുകയാണ് ഭർത്താവ് അരുൺ.

പാർവതിയുടെ സഹോദരി മൃദുലയും മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയാണ്. ഈ അടുത്തായിരുന്നു താരത്തിൻറെ വിവാഹനിശ്ചയം. നടനായ യുവ ആണ് മൃദുല വിജയ് യുടെ ഭാവി വരൻ. ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചെങ്കിലും കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രമാണ് പാർവ്വതിക്ക് ഇത്രയധികം പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്.

മൂന്നുമാസത്തെ പ്രണയത്തിനു ശേഷമാണ് പാർവ്വതിയും അരുണും വിവാഹിതരായത്. പാർവ്വതിയുടെ കുടുംബം ഈ വിവാഹത്തിന് എതിരായിരുന്നു എങ്കിലും പിന്നീട് അവർ സമ്മതം മൂളുകയായിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഇരുവർക്കും പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അരുൺ പാർവതി ദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ദിവസവും ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഇവിടെ സജീവമാണ് ഇരുവരും. കുടുംബ വിളക്കിലെ സെറ്റിൽ വച്ചാണ് ആദ്യമായി അരുൺ പാർവ്വതിയെ കാണുന്നത് . എന്നാൽ വർഷങ്ങൾക്കു മുൻപ് ഉള്ള പരിചയം പോലെയാണ് പാർവ്വതിയെ കണ്ടപ്പോൾ തനിക്ക് തോന്നിയത് എന്ന് അരുൺ തുറന്നു പറഞ്ഞിരുന്നു. എവിടെയോ കണ്ടതുപോലെ തോന്നി എന്നു അതെവിടെ ആണ് എന്ന് മനസ്സിലായില്ല എന്നും അരുൺ പറയുന്നു. അങ്ങനെയാണ് പ്രണയത്തിനും മൊട്ടിട്ടത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെടുകയായിരുന്നു.