നായകനായി എത്തുന്നതിനു മുൻപ് തന്നെ ദളപതി വിജയുടെ മകന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; താരപുത്രന്റെ സിനിമയ്ക്കായി കാത്ത് ആരാധകർ !

0

ഇളയ ദളപതിയിൽ നിന്നും ദളപതിയിലേക്കുള്ള വിജയുടെ ദൂരം അതികം വലുതായിരുന്നില്ല. സൗത്ത് ഇന്ത്യയിൽ ഒന്നടങ്കം ദളപതി വിയയ്ക്ക് ആരാധകരുണ്ട്. ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും, മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടുമെല്ലാം ആരാധക മനം കവർന്ന വിയയുടെ സിനിമകൾക്കും വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. താര പുത്രന്മാരും-പുത്രിമാരുമെല്ലാം മാതാപിതാക്കളുടെ പാത പിന്തുടർന്ന് കൊണ്ട് സിനിമയിലേയ്ക്ക് തന്നെയാണ് കടന്നുകൊണ്ടിരിയ്ക്കുന്നത്.

ഇന്നിപ്പോൾ അത്തരത്തിൽ വിജയ്‌യുടെ മകനും അച്ഛന്റെ പാത പിന്തുടരുവാൻ പോകുകയാണ് എന്ന തരത്തിലുള്ള വാർത്തകളെല്ലാം പുറത്തു വന്നിരുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുവാൻ ഒരുങ്ങുകയാണ് വിജയ് പുത്രൻ ജേസൺ സഞ്ജയ്. മുൻപ് ബാല താരമായി വിജയ് ചിത്രങ്ങളിൽ സഞ്ജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പോക്കിരി, വേട്ടൈക്കാരൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ആണ് സഞ്ജയ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഈ രണ്ടു ചിത്രങ്ങളിലും എത്തി മികവുറ്റ നൃത്ത ചുവടുകൾ വെച്ച് ആരാധക മനസ്സിൽ ഇടം നേടിയാണ് താരം പോയത്. ഇന്നിപ്പോൾ കാനഡയിൽ ഫിലിം പ്രൊഡക്ഷൻ പടിയ്ക്കുകയാണ് താരപുത്രൻ. തെലുങ്ക് ചിത്രമായ ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് താരം അഭിനയിക്കുവാൻ പോകുന്നത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് മക്കൾ സെൽവം വിജയ് സേതുപതിയാണ്. ചിത്രത്തിന്റെ നിര്മ്മാണവും വിജയ് സേതുപതി തന്നെ.

എന്നാൽ നിന്നപ്പോൾ ചർച്ചയായിരിയ്ക്കുന്നതും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം നിറഞ്ഞു നിൽക്കുന്നതും സഞ്ജയ്യുടെ ചിത്രങ്ങൾ ആണ്. വിജയ്‌യെ പോലെ തന്നെയുണ്ട് സഞ്ജയ് എന്ന രീതിയിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. എന്തായാലും ആരാധകർ ഒന്നടങ്കം സഞ്ജയ് നായകനായി എത്തുന്നത് കാണാൻ കാത്തിരിയ്ക്കുകയാണ്.

കോവിഡ് വ്യാപനം കുറഞ്ഞാൽ ഉടൻ തന്നെ ചിത്രവുമായി മുന്നോട്ട് പോകുമെന്ന രീതിയിലുള്ള വിവരങ്ങൾ ആണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിയ്ക്കുന്നത്. എന്തായാലും ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.