മലയാളിയായ തല അജിത്കുമാർ ക്രിസ്ത്യാനിയായ ശാലിനിയെ വിവാഹം കഴിച്ച കഥ; വൈറലായി ഇരുവരുടെയും പഴയകാല ചിത്രങ്ങൾ !

0

തമിഴ്‌നാട്ടിൽ മാത്രമല്ല മലയാളികൾക്കിടയിലെ തല അജിത്കുമാറിന് ആരാധകർ ഏറെയാണ്. സാധാരണ മെക്കാനിക്കിൽ നിന്നും തമിഴ് സിനിമയിലെ സൂപ്പർ താരമായി മാറിയതിനു പിന്നിൽ അജിത്തിന്റെ കഠിനാധ്വാനം തന്നെയാണ് ഉള്ളത്. തൊണ്ണൂറുകളിൽ തമിഴ് സിനിമാലകത്തെ പിടിച്ചുലച്ച അജിത് കുമാർ യഥാർത്ഥത്തിൽ മലയാളിയാണ്. പാലക്കാടന് താരം ജനിച്ചത്. എന്നാൽ അധിക നാളൊന്നും കേരളത്തിൽ കഴിഞ്ഞിരുന്നില്ല എന്ന് മാത്രം.


അജിത്തിന്റെ വിവാഹവും വലിയ രീതിയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ നായികാ ശാലിനിയെയാണ് താരം ജീവിത സഖിയാക്കിയത്. 1999 ലായിരുന്നു അജിത്തും ശാലിനിയും പരിചയപ്പെടുന്നത്. തുടർന്ന് രണ്ടായിരത്തിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. ക്രിസ്ത്യാനിയാണ് ശാലിനി. അതുകൊണ്ട് തന്നെ രണ്ടു മതാചാരപ്രകാരവുമാണ് ഇരുവരുടെയും വിവാഹം നടന്നത്. തെന്നിന്ദ്യം സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ താര വിവാഹം കൂടിയായിരുന്നു അജിത് ശാലിനി ദമ്പതികളുടെ.


ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത് അജിത്തിന്റെയും ശാലിനിയുടെയും പഴയകാല ചിത്രങ്ങൾ ആണ്. ഈ ചിത്രങ്ങൾ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ ഈ ചിത്രങ്ങൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒരു പങ്കാളിത്തവുമില്ലാത്തവരാണ് അജിത്തും ശാലിനിയും. അതുകൊണ്ട് തന്നെ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയാൽ ഉടൻ വൈറൽ ആകാറുമുണ്ട്.


അജിത്തുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് ശാലിനി. കുടുംബത്തെ നോക്കി സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ശാലിനി ഇപ്പോൾ. പലപ്പോഴും ശാലിനിയുടെ തിരിച്ചുവരവ് എപ്പോഴാണ് എന്ന ചോദ്യത്തിനെല്ലാം തനിയ്ക്ക് ഇപ്പോൾ അതിനോട് താത്പര്യമില്ലെന്ന് ആണ് താരം പറഞ്ഞിരിയ്ക്കുന്നത്. മികച്ച ഒരു കാറോട്ടക്കാരൻ കൂടിയാണ് അജിത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.