എൻറെ ബൊമ്മ കുട്ടികൾ ആണ് എനിക്ക് എല്ലാം’ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് നടിക്കു കുശ്ബു സുന്ദർ.

0

നിരവധി മികച്ച സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് കുശ്ബു സുന്ദർ. തെന്നിന്ത്യയിലെ സജീവസാന്നിധ്യമായ താരം മലയാള സിനിമയിലും നിരവധി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് കേരളത്തിലുടനീളം താരത്തിന് ലഭിച്ചിട്ടുള്ളത്. മലയാളത്തിലെയും തമിഴിലെയും ഒട്ടു മിക്ക മുൻനിര നടന്മാരുടെ നായികയായി നടി ഇതിനകം അഭിനയിച്ചു.

ഒരുപക്ഷേ മലയാളി പ്രേക്ഷകരുടെ വളർത്തു പുത്രി എന്ന് വേണമെങ്കിൽ താരത്തെ വിശേഷിപ്പിക്കാൻ സാധിക്കും. അത്രയ്ക്കും മികച്ചതായിരുന്നു മലയാള സിനിമയിൽ താരത്തിനെ പ്രകടനം അങ്കിൾ ബൺ, കയ്യൊപ്പ്, ഇൻഡിപെൻഡൻസ്, മിസ്റ്റർ മരുമകൻ, മാനത്തെ കൊട്ടാരം, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നിങ്ങനെ നിരവധി മലയാളചിത്രങ്ങളിൽ താരം വേഷം അണിഞ്ഞിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ് ഖുശ്ബു സുന്ദർ.

കോൺഗ്രസ് വിട്ട് അടുത്തിടെയാണ് ബിജെപിയിലേക്ക് താരം ചേക്കേറിയത്. തിരക്കുള്ള രാഷ്ട്രീയക്കാരി ആണെങ്കിലും സിനിമ പൂർണ്ണമായി താരം ഒഴിവാക്കിയിട്ടില്ല. താര ത്തിൻറെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. ഇപ്പോൾ തരംഗം ആയിരിക്കുന്നത് ഖുശ്ബു സുന്ദർ പങ്കുവെച്ച മക്കളുടെ ചിത്രങ്ങളാണ്. തൻറെ ബൊമ്മി കുട്ടികൾ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിട്ടുള്ളത്.

സംവിധായകനും നടനുമായ സുന്ദർ സിയാണ് താരത്തിൻറെ ഭർത്താവ്. അവന്തിക, ആ നന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. എന്തായാലും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിനുമുമ്പ് താരം പങ്കുവെച്ച മക്കളുടെ ചിത്രത്തിനു താഴെ മോശം കമൻറുകൾ വന്നതിനെത്തുടർന്ന് താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.