Social Media

ന്യൂജനറേഷൻ പത്മാവതിയെ ഏറ്റെടുത്ത് ആരാധകർ; സ്റ്റൈലൻ ലുക്കിലുള്ള രേഖ രതീഷിന്റെ ചിത്രങ്ങൾ വൈറൽ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. രേഖ രതീഷ് ആണ് പത്മാവതി ആയി പരസ്പരത്തിൽ മിനി തിളങ്ങിയത്. ദീപ്തിയുടെ പ്രിയങ്കരിയായ അമ്മായിഅമ്മ പിന്നീട് നിരവധി മലയാളം പരമ്പരകളിൽ വേഷമിട്ടു. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മികച്ചതാക്കുവാൻ രേഖ രതീഷ് ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്രയും അധികം ആരാധകരെ രേഖ രതീഷിന് സ്വന്തമാക്കുവാൻ സാധിച്ചിട്ടുള്ളത്.

ഇന്നിപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഏഷ്യാനെറ്റിലേക്ക് തന്നെ താരം തിരിച്ചെത്തിയിരിക്കുകയാണ്. സസ്നേഹം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് താരം വീണ്ടും കുടുംബത്തിൽ അംഗമായിരിക്കുന്നത്. പലപ്പോഴും രേഖ രതീഷിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായി മാറാറുണ്ട്.

പരമ്പരയിൽ അമ്മ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത് എങ്കിൽ, പല ഫോട്ടോഷൂട്ട് കളിലും 18കാരിയെ പോലെയാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. അത്തരത്തിൽ ഇപ്പോഴുള്ള താരത്തിന് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. വൈറ്റ് കളർ ഷർട്ട് ഷോട്സും ധരിച്ച് ജ്യൂസ് ഗ്ലാസും കൈപിടിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

നിരവധി പേജുകളിലേക്ക് ഗ്രൂപ്പുകളിലേക്കും ഇതിനോടകം തന്നെ ചിത്രം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ലൈറ്റുകളും കമന്റുകൾ ഉം ആണ് രേഖ രതീഷ് പങ്കുവച്ച തന്റെ ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ തന്നെയാണ് രേഖ രതീഷിന്റെ ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്. പത്മാവതിയെ ഇപ്പോഴും ആളുകൾ മറന്നിട്ടില്ല എന്നും ഓർമ്മപ്പെടുത്തുന്നുണ്ട്.

ന്യൂജനറേഷൻ പത്മാവതി എന്നാണ് പലരും രേഖ രതീഷിന്റെ ചിത്രത്തിനു താഴെയായി കമന്റ് ഇട്ടിരിക്കുന്നത്. എന്തായാലും ന്യൂജനറേഷൻ പത്മാവതിയുടെ ചിത്രങ്ങൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. താരത്തിനെ പുത്തൻ ഫോട്ടോഷൂട്ടുകൾ ക്കായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top