‘ അവനെ അറിയുന്നവർക്ക് എല്ലാം അറിയാം, സത്യം ഒരുനാൾ തെളിയും’; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി നിരപരാധിയോ? സുഹൃത്തുക്കളുടെ വെളിപ്പെടുത്താൽ തെളിയിക്കുന്നത് ഉണ്ണി തെറ്റുകാരനല്ലെന്ന്

0

അനശ്വര നടൻ രാജൻ പി ദേവിനെ മകനും അഭിനേതാവുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു കൊണ്ട് ബന്ധുക്കൾ എത്തിയിരുന്നു. സാഹചര്യത്തെളിവുകളും മറ്റും ഉണ്ണിക്ക് എതിരായതിനാൽ തന്നെ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശിനിയായ പ്രിയങ്കയുമായി നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉണ്ണി വിവാഹിതനായത്. എന്നാൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് പ്രിയങ്ക ആത്മഹത്യ എന്ന വഴി സ്വീകരിച്ചത് എന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ കഴിഞ്ഞ ഇടയ്ക്ക് പ്രിയങ്കയെ കുറിച്ചുള്ള ചില വാർത്തകളും മറ്റും എത്തിയ തോടുകൂടി ഉണ്ണിയെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ പല താരങ്ങളും രംഗത്തുവന്നിരിക്കുകയാണ്.

ജയകൃഷ്ണൻ, ജോൺ ജേക്കബ് തുടങ്ങി നിരവധി താരങ്ങളാണ് ഉണ്ണിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഉണ്ണിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ജയകൃഷ്ണൻ സോഷ്യൽ മീഡിയ എക്കൗണ്ടിൽ പങ്കുവെച്ച് കുറിപ്പ് ഇപ്രകാരമാണ്. ‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു… ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ…നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്’. ‘അതു അങ്ങനെയാണെടേയ് ഇന്നത്തെ ലോകം. അവനെ തെറി പറഞ്ഞവരാരേലും കമന്റ് ഡിലീറ്റ് ചെയ്യുകയോ മാറ്റി കമന്റ് ചെയ്യുകയോ ഇല്ല’, എന്ന് പറഞ്ഞുകൊണ്ട് നടൻ ജോൺ ജേക്കബും രംഗത്ത് എത്തി.

‘അവനെ അറിയുന്നവർക്ക് എല്ലാം അറിയാം, സത്യം ഒരുനാൾ തെളിയും, വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഒരു സാധാ മേക്കപ് ആർട്ടിസ്റ്റായ തനിക്ക് പോലും തന്ന പരിഗണന ചെറുതല്ല. . ഒരു ജാഡയും ഇല്ലാതെ എപ്പോഴും വന്നു സുഖവിവരം അന്വേഷിക്കുന്ന ഒരാൾ ആണ് ഉണ്ണിച്ചേട്ടൻ. എവിടെവച്ചു കണ്ടാലും വന്നു സംസാരിക്കുന്ന പ്രകൃതക്കാരൻ ആണ് അദ്ദേഹം’. ഇത്തരത്തിൽ ഉണ്ണിയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആട് 2, രക്ഷാധികാരി ബൈജു, മന്ദാരം, സച്ചിൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ആണ് ഉണ്ണി അഭിനയിച്ചിട്ടുള്ളത്. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം എന്താണ് എന്ന് അറിയുവാൻ കാത്തിരിക്കുകയാണ് എന്നിപ്പോൾ ജനങ്ങൾ.