പുത്തൻ കുടുംബചിത്രവുമായി അർജുൻ അശോകൻ; ക്യൂട്ട് ഫാമിലിയെന്ന് ആരാധകർ!

0

മലയാള ഹാസ്യതാരം ഹരിശ്രീ അശോകൻറെ മകൻ എന്നതിനുപരിയായി തന്റെതായ് ഒരിടം മലയാളസിനിമയിൽ കണ്ടെത്തിയ വ്യക്തിയാണ് അർജുൻ അശോകൻ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. എന്നാൽ നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയിൽ പ്രധാന വേഷത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയും താരത്തിന് അവതരിപ്പിക്കുവാൻ സാധിച്ചത്. സൗബിൻ ഷാഹിർ ഇന്റെ സംവിധാന സംരംഭത്തിൽ പുറത്തിറങ്ങിയ പറവ എന്ന ചലചിത്രത്തിലായിരുന്നു താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്.

തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അർജുന് സാധിച്ചു. ആസിഫ് അലി ചലച്ചിത്രമായ ബിടെക് ലെ അർജുൻ അശോകൻറെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നിപ്പോൾ മുഖ്യ കഥാപാത്രങ്ങളായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് അർജുൻ അശോകൻ. ഫഹദ് ഫാസിൽ നസ്രിയ നായികാനായകൻമാരായി എത്തിയ ട്രാൻസ് ആണ് അവസാനമായി അർജുൻ അശോകന്റെതായി തിയറ്ററിലെത്തിയ ചലച്ചിത്രം.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ സജീവമായിരിക്കുന്നത് വൈറലായി ഇരിക്കുന്നതും താരത്തിന് കുടുംബചിത്രമാണ്. ഭാര്യ നികുതിക്കു മകൾക്കുമൊപ്പം ഉള്ള അർജുൻ അശോകൻ റെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞിനെ ചിത്രവുമായി അധികമൊന്നും സമൂഹമാധ്യമങ്ങളിൽ അർജുൻ അശോകൻ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ ഈ ഒരു ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ലൈക്കുകളും കമന്റുകൾ ആണ് ഇതിനോടകം തന്നെ ഈ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേജുകളിലേക്ക് ഗ്രൂപ്പുകളിലേക്കും എല്ലാം തന്നെ ഇതിനോടകം തന്നെ ചിത്രം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ലാണ് നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ എറണാകുളം സ്വദേശിയായ നിഖിതയെ അർജുൻ വിവാഹം കഴിച്ചത്. അർജുന്റെയും നിഖിതയുടെയും വിവാഹം വലിയ ആഘോഷം തന്നെയായിരുന്നു. നിഖിതയുടെ ബേബിഷവർ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.