മലയാള സിനിമ കണ്ട മികച്ച മുൻനിര നടനാണ് ശ്രീനിവാസൻ. ഒരു നടനെന്ന രീതിയിലും തിരക്കഥാകൃത്ത് എന്ന രീതിയിലും മികച്ചുനിൽക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് ശ്രീനിവാസൻ. താരം അഭിനയിച്ച മിക്ക സിനിമകളും വലിയതോതിൽ തന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ശ്രീനിവാസനു പകരം വെക്കാൻ മറ്റൊരു നടൻ മലയാള സിനിമയിൽ നിലവിലില്ല.
മോഹൻലാൽ ശ്രീനിവാസൻ കോംബോ മലയാള സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ്. പല സിനിമകളിലും ഈ കോംബോ വിജയം നാടോടിക്കാറ്റ്, മിഥുനം, അക്കരെ അക്കരെ അക്കരെ, പട്ടണപ്രവേശം, ചിത്രം എന്നിങ്ങനെ നിരവധി സിനിമകളിൽ ഇവർ വിജയം കണ്ടു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമം ചർച്ചചെയ്യുന്നത് മോഹൻലാലിനെ പറ്റി ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലാണ്.
ശ്രീനിവാസൻറെ വാക്കുകൾ ഇങ്ങനെയാണ് ‘ഒരു എഗ്രിമെന്റില്‍ ഒപ്പിട്ടതിന് ശേഷം ഒരു പാര്‍ട്ടിയുണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ ഗാന്ധിമതി ബാലന് എന്ന ഡിസ്ട്രിബ്യൂട്ടര്‍ ബിയര്‍ ഗ്ലാസുമായി എണീറ്റ് നിന്ന് നമ്മള് ഈ നായന്മാരുടെ സംരംഭം വന്‍ വിജയമാവട്ടെ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസന് പറയുന്നു. അപ്പോള്‍ താന്‍ നായരാണോ എന്ന സംശയത്തോടെ മണിയന്‍പിള്ളരാജുവും പ്രിയദര്‍ശനും നോക്കിയെന്നും അവരോട് തന്റെ അച്ഛന് തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞുവെന്നും ശ്രീനിവാസന് പറയുന്നു. ഇതു കേട്ടപ്പോള്‍ എല്ലാവര്ക്കും ആശ്വാസമായെന്നും അമ്മ നമ്പ്യാരാണെന്ന് പറഞ്ഞാല്‍ നായര്‍ തന്നെയാണെന്ന് പറഞ്ഞ് ഗാന്ധിമതി ബാലന് വീണ്ടും ചിയേഴ്സ് പറഞ്ഞുവെന്നും ശ്രീനിവാസന് പറയുന്നു.
എന്നാല്‍ ഈ സംഭവത്തിനു ശേഷം പിന്നീടൊരിക്കല്‍ മോഹന്‍ലാല്‍ ‘നിന്റെ അമ്മ നമ്പ്യാരാണോ’ എന്ന് ചോദിച്ചുവെന്നും ആണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചുവെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. താന്‍ എന്തുകൊണ്ട് ഇക്കാര്യം ഇതുവരെ പുറത്തു പറഞ്ഞില്ലെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ തന്റെ അമ്മ നമ്പ്യാരല്ല എന്ന് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ശ്രീനിവാസന് പറഞ്ഞു.