സമൂഹമാധ്യമങ്ങൾ കീഴടക്കിയ ആ കൊച്ചു മിടുക്കി ഇവിടെയുണ്ട് ; കക്ഷി മലയാളിയല്ല!

0

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഒരു കുഞ്ഞു എക്സ്പ്രഷൻ ക്യൂൻ ആണ്. പലതരത്തിലുള്ള ഡബ്സ്മാഷ്, ടിക് ടോക്, റീൽസ് വീഡിയോ കണ്ടിട്ടുണ്ട്, എന്നാൽ പോലും ഇത്രയധികം ആരാധക പിന്തുണ ഈ ചെറിയ പ്രായത്തിൽ നേടിയെടുത്ത മറ്റൊരു വ്യക്തി ഉണ്ടെന്നു തോന്നുന്നില്ല. അഞ്ചുവയസ്സുകാരിയായ എയിഞ്ചൽ ഋതിയാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന ആ കൊച്ചു കലാകാരി. അഞ്ചു വയസ്സു മാത്രമുള്ള ഈ കുഞ്ഞിന്റെ മുഖത്ത് വരുന്ന എക്സ്പ്രഷൻ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഇപ്പോൾ.

‘മലർഹളേ, മലർഹളേ’ എന്ന തമിഴ് ഗാനത്തിനൊപ്പം പാടിക്കൊണ്ട് മുഖത്ത് വ്യത്യസ്തങ്ങളായ ഭാവങ്ങൾ കൊണ്ടുവരുന്ന ഈ കൊച്ചു മിടുക്കി ഇതിനോടകംതന്നെ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. മലയാളിയാണ് എന്നാണ് ആദ്യം ഈ കുഞ്ഞിനെ കുറിച്ച് ആരാധകർ കരുതിയിരുന്നത്. എന്നാൽ ഹൈദരാബാദ് സ്വദേശിനിയാണ് ഏഞ്ചൽ ഋതി. ഈ ചെറിയ പ്രായത്തിനുള്ളിൽ തന്നെ നിരവധി ആരാധകരെയാണ് ഏഞ്ചൽ സബാധിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥയാണ് ഏഞ്ചലിന്റെ അമ്മ.

ചെറിയ പ്രായം മുതലേ മകളുടെ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കൾ എയ്ഞ്ചലിന്റെ വീഡിയോസ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. എയ്ഞ്ചലിന്റെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നു കഴിഞ്ഞു. എൺപതിനായിരത്തിലധികം ആരാധകരെയാണ് ഇതിനോടകം തന്നെ ഈ കൊച്ചുമിടുക്കി ഇൻസ്റ്റാഗ്രാമിൽ മാത്രം സമ്പാദിച്ചിരിയ്ക്കുന്നത്. വാലിട്ട് കണ്ണുമെഴുതി പുരികവും എഴുതി വട്ട പൊട്ടും തൊട്ട് ഓരോ വീഡിയോയിലൂടെയും പ്രത്യക്ഷപ്പെടുന്ന ഏഞ്ചലിനെ കാണാൻ തന്നെ ഒരു പ്രത്യേക അഴകാണ്. മലയാളത്തിലെ പല താരങ്ങളും ഏഞ്ചലിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

മലയാളി ആരാധകരാണ് ഈ ഹൈദരാബാദ് സ്വദേശിനിക്ക് കൂടുതലുള്ളത് എന്നാണ് തോന്നുന്നത്. എന്തായാലും മകളുടെ കഴിവ് ചെറുപ്പത്തിൽതന്നെ കണ്ടുപിടിച്ച് അതിനെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾ ഉള്ളതുതന്നെയാണ് ഏഞ്ചൽ ഋതി എന്ന കൊച്ചുമിടുക്കിയെ സമൂഹം തിരിച്ചറിയുന്നതിന് കാരണവും. എയ്ഞ്ചലിന്റെ പുത്തൻ വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ. ദിവസങ്ങൾകൊണ്ട് സമൂഹമാധ്യമങ്ങൾ കീഴടക്കിയ എയ്ഞ്ചൽ ഋതി ഉടൻതന്നെ സിനിമയിൽ പ്രത്യക്ഷപ്പെടും എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.