Social Media

‘നിങ്ങളോട് ചെയ്ത എല്ലാ തെറ്റുകളും മറന്നുകൊൾക’; ആരാധക മനം കവർന്ന് പ്രിയതാരത്തിന്റെ പുത്തൻ പോസ്റ്റ്!

ബാലതാരമായെത്തി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം നായികമാർക്കൊപ്പം എല്ലാം സനുഷ ബാലതാരമായി അഭിനയിച്ചു. കാഴ്ച മാമ്പഴക്കാലം തുടങ്ങിയ ചലച്ചിത്രങ്ങളിലെ എല്ലാം സനുഷയുടെ പ്രകടനം അവിസ്മരണീയമാണ്. കാഴ്ച എന്ന മമ്മൂട്ടി ചലച്ചിത്രത്തിൽ ബാലതാരമായി എത്തിയ സനുഷ മികച്ച ബലത്തരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും കാഴ്ചയിലെ പ്രകടനത്തിലൂടെ കരസ്ഥമാക്കി. തുടർന്ന് ദിലീപിനെ നായികയായാണ് താരം വീണ്ടും മലയാളസിനിമയിലേക്ക് എത്തിയത്.

മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രം തീയേറ്ററിൽ വലിയ വിജയം കരസ്ഥമാക്കിയ തോടുകൂടി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സനുഷയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്നെ അരങ്ങേറ്റംകുറിക്കുകയുണ്ടായി. കാർത്തിയുടെ നായികയായി ആണ് താരം തമിഴിൽ അരങ്ങേറിയത്. തുടർന്നിങ്ങോട്ട് നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമാകുവാനും സനുഷയ്ക്ക് സാധിച്ചു. എന്നാൽ ഇടക്കാലത്ത് വച്ച് സിനിമാലോകത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. യാത്രയെ അത്രയധികം ഇഷ്ടപ്പെടുന്ന സനുഷ യാത്ര ചെയ്യുന്നതിനും മറ്റും വേണ്ടിയായിരുന്നു ആ സമയം ചിലവഴിച്ചിരുന്നത്.

എന്നാൽ ഞാൻ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി എന്ന വാർത്ത സനുഷ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. നായികയായുള്ള അടുത്ത ചലച്ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്ന് വിവരമായിരുന്നു സനുഷ ആരാധകരുമായി പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് സനുഷ കുറിച്ചത് ഇപ്രകാരമായിരുന്നു.

” ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങളോട് ചെയ്ത എല്ലാ തെറ്റുകളെയും മറന്നുകൊൾക. നിങ്ങൾ നിങ്ങളോട് തന്നെ ചെയ്ത തെറ്റുകളും ഉൾപ്പെടെ. ശുദ്ധമായ ഹൃദയത്തോടു കൂടി കിടന്നുറങ്ങുക.ഇവിടെയുള്ള എല്ലാ ശുദ്ധാത്മാക്കൾക്കും ശുഭരാത്രി.നാളത്തെ പ്രഭാതം നിങ്ങൾക്ക് നല്ലതായി തീരട്ടെ. സുരക്ഷിതരായിരിക്കു. സന്തോഷമായിരിക്കു. നിങ്ങളോട് എപ്പോഴും നല്ലതായിരിക്കു.” നിരവധി ലൈക്കുകളും കമന്റുകളുമാണ് സനുഷ പങ്കുവച്ചിരിക്കുന്നത് ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top