Social Media

കോവിഡ് കാലത്ത് സഹോദരന്റെ മകന്റെ ചോറൂണ് ആഘോഷമാക്കി അനുശ്രീ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടികളിൽ ഒരാളാണ് അനുശ്രീ. ശാലീനത തുളുമ്പുന്ന കഥാപാത്രങ്ങളിലൂടെയും വസ്ത്രധാരണത്തിലൂടെയും എല്ലാം മലയാളി മനസ്സിൽ ഇടം നേടിയ താരം. അതുകൊണ്ടുതന്നെ അനുശ്രീയുടെ ആരാധകരുടെ എണ്ണവും കൂടുതലാണ്. പുത്തൻ മേക്കോവർ ഇലൂടെയും ഫോട്ടോഷൂട്ട് ലൂടെയും എല്ലാം ആരാധകരെ പലപ്പോഴായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം കൂടിയാണ് അനുശ്രീ. ഈ ലോക് ഡൗൺ കാലയളവ് മേക്കോവർ സെഷനും വേണ്ടി മാറ്റിവെച്ച് അഭിനേതാക്കളിൽ മുൻപന്തിയിൽ തന്നെയാണ് അനുശ്രീയുടെ സ്ഥാനം.

എപ്പോഴും ഉള്ള നാടൻ ലുക്കിൽ നിന്നും മാറി മോഡേൺ വസ്ത്രധാരണത്തിലേക്കും ആറ്റിട്യൂട് ലുക്കിലേക്കുമുള്ള മേക്കോവർ സെഷൻ തന്നെയായിരുന്നു താരം നടത്തിയത്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരത്തിന് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതിന് വരെ കാരണമായി. എന്നാൽ അത്തരം സൈബർ ആക്രമണങ്ങളെ എല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ചുട്ട മറുപടി നൽകി കൊണ്ടും അനുശ്രീ മുന്നോട്ടു പോകുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അനുശ്രീ പാലപ്പോഴും തന്റെ സഹോദരനും സഹോദരന്റെ മകനും ഒപ്പമുള്ള ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങൾക്ക് എല്ലാ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. ഇന്നിപ്പോൾ അത്തരത്തിൽ അനുശ്രീ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സഹോദരന്റെ മകന്റെ ചോറ് കൊടുപ്പ് ആഘോഷം ആക്കിയിരിക്കുകയാണ് താരം. ചോറു കൊടുത്ത ചിത്രങ്ങളും തുലാഭാരം നടത്തിയ ചിത്രങ്ങളുമെല്ലാം ആയാണ് സമൂഹമാധ്യമങ്ങളിൽ അനുശ്രീ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുശ്രീ കുറച്ചത് ഇപ്രകാരമാണ്. ” ജീവൻ നീയെൻ വാഴ്‌വും നീയേ ദൈവം തന്ത വരം നീയേ. കുഞ്ഞാവയുടെ ചോറൂണും തുലാഭാരവും കഴിഞ്ഞു. ” നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. മുൻപ് അനുശ്രീ പങ്കുവെച്ച് കുഞ്ഞാവ കൊപ്പം കളിക്കുന്ന വീഡിയോയും, കുഞ്ഞാവയേ കുളിപ്പിക്കുന്ന വീഡിയോയും എല്ലാം വലിയ രീതിയിൽ വൈറലായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ മറ്റു ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കൊപ്പം ചോറൂണ് ദിവസത്തെ അനുശ്രീയുടെ മേക്കോവറിനും ലഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top