ചീരു ഓർമയായിട്ട് ഇന്നേക്ക് ഒരുവർഷം ; ചിരഞ്ജീവി സർജയുടെ മരിയ്ക്കാത്ത ഓർമകളിൽ മുഴുകി മേഘ്ന! മേഘ്നയ്ക്ക് കൂട്ടായി ജൂനിയർ ചീരുവും!

0

യക്ഷിയും ഞാനും എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അന്യഭാഷ താരമാണ് മേഘ്നാ രാജ്. തമിഴ് തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചു. യക്ഷിയും ഞാനും എന്ന ചലച്ചിത്രം മേഘ്നരാജ് മലയാളത്തിലും ഒരുപാട് ആരാധകരെ സമ്പാദിച്ചു കൊടുത്തു. തുടർന്ന് നിരവധി മലയാളചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും മേഘ്നയ്ക്ക് സാധിച്ചു. അഭിനയലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മേഘ്നയുടെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കന്നഡ താരമായ ചിരഞ്ജീവി സർജയെയാണ് മേഘ്ന വിവാഹം കഴിച്ചത്.

എന്നാൽ അധികനാൾ ആ ദാമ്പത്യ ജീവിതം മുന്നോട്ടു പോയില്ല. 2020 ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ ഈ ലോകത്തോട് വിടപറഞ്ഞു. ചിരഞ്ജീവി സർജ മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ചിരഞ്ജീവി സര്ജയുടെ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണ് ഇന്നിപ്പോൾ സിനിമാലോകം. ചിരഞ്ജീവി സർജ മരണപ്പെട്ടു എന്ന വാർത്ത ഇപ്പോഴും മേഘ്നയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന ഒന്നല്ല. ചീരു തന്റെ മകനിലൂടെ വീണ്ടും പുനർജനി ചിരിക്കുകയാണ് എന്ന് വിശ്വസിക്കുകയാണ് മേഘ്നയും കുടുംബവും.

ജൂനിയർ ചീരുവിനൊപ്പം സമയം ചിലവഴിക്കാൻ ആണ് ഇപ്പോൾ മേഘ്ന ഇഷ്ടപ്പെടുന്നത്. അർജുൻ സർജ ഉൾപ്പെടെയുള്ളവർ ചിരഞ്ജീവി സർജയുടെ ഓർമ്മകൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി കൊണ്ട് എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ എല്ലായിടത്തും ഇന്നിപ്പോൾ നിറഞ്ഞുനിൽക്കുന്നത് ചിരഞ്ജീവി സര്ജയുടെ ചിത്രങ്ങളും ഓർമകളുമാണ്. ചിരഞ്ജീവി സഭയുടെ മരണത്തിന് ശേഷം സമൂഹത്തിൽ നിന്നും ഒഴിഞ്ഞു നിന്ന മേഘ്നരാജ് പിന്നീട് വീണ്ടും സജീവമാകുകയായിരുന്നു.

ചീരുവിന ഒപ്പമുള്ള നല്ല മുഹൂർത്തങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയും ജൂനിയർ ചീരുവിലെ വളർച്ചകളും മറ്റും ആരാധകരുമായി ഷെയർ ചെയ്തുമെല്ലാമാണ് താരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ചിരഞ്ജീവി സർജയുടെ മരണവും മറ്റും വലിയ വാർത്തയായിരുന്നു അന്ന്. ചീരു ഉണ്ടായിരുന്നുവെങ്കിൽ എങ്ങിനെയാണ് മേഘ്നയുടെ ബേബിഷവറും സീമന്തവും എല്ലാം നടത്തുക അതുപോലെ ഗ്രാൻഡ് ആയി തന്നെയായിരുന്നു എല്ലാ ചടങ്ങുകളും നടത്തിയിരുന്നത്.

ഈ ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നിരുന്നാൽ പോലും ചിരഞ്ജീവി സർജ എന്ന അഭിനേതാവിനെയും വ്യക്തിയുടെയും അഭാവം തെന്നിന്ത്യൻ സിനിമാലോകത്തിനും മേഘനയ്ക്കും കുടുംബത്തിനും വലിയ ഒരു ആഘാതം തന്നെയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.