വസന്തകാലത്തെ ഓർമ്മപ്പെടുത്തി ജോർജുകുട്ടിയുടെ ഇളയമകൾ ; ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ എസ്തർ!

0

ബാലതാരമായെത്തി മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് എസ്തർ അനിൽ. നിരവധി കുട്ടി കഥാപാത്രങ്ങൾക്ക് എസ് ജീവൻ നൽകിയിട്ടുണ്ട് എന്നാൽ പോലും ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം എസ്റ്ററിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായിരുന്നു. ദൃശ്യം ഒന്നിൽ കുറുമ്പത്തിയായ അനുമോളെ ആണ് കാണാൻ സാധിക്കുന്നത്, എങ്കിൽ ദൃശ്യം 2 പക്വതയാർജിച്ച അനുമോളെ ആണ് കാണാൻ കഴിയുന്നത്. മലയാള സിനിമയിൽ ബാലതാരമായി എത്തിയ എസ്തർ തെലുങ്ക് സിനിമയിൽ നായികാ കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ എത്ര പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പലപ്പോഴും എസ്തറിന്റെ പല ചിത്രങ്ങളും ചർച്ചകൾക്ക് വിധേയമാകാറുണ്ട്. എന്നാൽ പോലും ജോർജുകുട്ടിയുടെ അനു മോളോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ഇപ്പോഴും ഉണ്ട്. ഇന്നിപ്പോൾ എസ്തർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. പിങ്ക് ആൻഡ് പർപ്പിൾ നിറത്തിലുള്ള വസ്ത്രമണിഞാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് എസ്തർ കുറിച്ചത് ഇപ്രകാരമാണ്.

“എല്ലാവർക്കും നമസ്കാരം. ഇത്തവണ എന്റെ ഒരു സുഹൃത്തുക്കളും നല്ലൊരു അടിക്കുറിപ്പ് ചിത്രത്തിന് ഇടുന്നതിനുവേണ്ടി എന്നെ സഹായിച്ചില്ല. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ട ലാന ഡെൽ റേയുടെ ബ്ലാക്ക് ബ്യൂട്ടി യിൽ നിന്നുള്ള വരികൾ ഞാൻ കടം എടുക്കുകയാണ്. ‘ വസന്തകാലത്ത് കാണപ്പെടുന്ന ചെറി കളെ പോലെ ഞാൻ എന്റെ ചുണ്ടുകൾ മനോഹരമാക്കാൻ പോകുകയാണ്.'” ഇപ്രകാരമാണ് എസ്തർ കുറിച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്.

പെയിന്റിംഗ് പോലെയുണ്ട് ഈസ്റ്ററിന്റെ ചിത്രം കാണാൻ എന്ന രീതിയിലുള്ള കമന്റുകളും എത്തിയിട്ടുണ്ട്. പലപ്പോഴും എതിർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വൈറൽ ആകും ചർച്ചയാവുകയും ചെയ്യാറുള്ളത്. ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള എസ്തറിന്റെ ഈ ചിത്രവും അത്തരത്തിൽ തന്നെയാണ് വൈറലായിരിക്കുന്നത്.