മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ടോവിനോ; ലോക്ക്ഡൗൺ ഒരു അനുഗ്രഹം ആയെന്നും താരം!

0

നിരവധി ചലച്ചിത്രങ്ങളിൽ ചെറിയതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത ശ്രദ്ധിക്കപ്പെട്ട താരമാണ് ടോവിനോ തോമസ്. എന്ന് നിന്റെ മൊയ്തീൻ എന്ന പൃഥ്വിരാജ് ചലച്ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവ് ആയിരുന്നു. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ടോവിനോയ്ക്ക് സാധിച്ചു. മായാനദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ താരത്തിന്റെ പ്രകടനം നിരവധി ആരാധകരെയാണ് ടോവിനോയ്ക്ക് സമ്പാദിച്ചു കൊടുത്തത്. ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്.

ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും വളരെ ഫ്രണ്ട്‌ലിയും ജോളിയും ആയ ടോവിനോ തോമസ് സമൂഹമാധ്യമങ്ങളിലും സജീവമാണ്. ആരാധകരുമായി പലപ്പോഴും സംവദിക്കാനുള്ള സമയവും താരം കണ്ടെത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു ടോവിനോയുടെ മകൻ തഹാൻ ടോവിനോയുടെ ഒന്നാം പിറന്നാൾ താരവും കുടുംബവും ആഘോഷമാക്കി മാറ്റിയത്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി ഇന്നിപ്പോൾ ടോവിനോ തന്നെ പ്രത്യക്ഷപ്പെട്ടിരിയ്ക്കുകയാണ്. ചിത്രങ്ങൾ പാഞ്ഞുവെച്ചുകൊണ്ട് ടോവിനോ കുറിച്ചത് ഇപ്രകാരമാണ്. ” എന്റെ മകന് പിറന്നാൾ ആശംസകൾ. കഴിഞ്ഞ ലോക ഡൗൺ കാലയളവിലായിരുന്നു നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരു വർഷത്തിനു ശേഷം ഞങ്ങൾ വീണ്ടും ലോക്കഡൗണിൽ ആയിരിക്കുന്നു. മറ്റൊരു വഴിയിൽ ഈ ലോക്ക്ഡൗൺ എനിക്ക് ഒരു അനുഗ്രഹമാണ്.

ഈ ഒരു വർഷം എനിക്ക് നിന്നോടൊപ്പം അധികം സമയം ചിലവഴിക്കാൻ സാധിച്ചു. അല്ലെങ്കിലും സമയത്തേക്കാൾ അമൂല്യമായ മറ്റെന്തുണ്ട്. ഈ ദിവസം നൂറായിരം സന്തോഷങ്ങൾ ഉണ്ടാകട്ടെ. ” നിരവധി ലൈക്കുകളും കമന്റുകളും ആണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ചിത്രങ്ങളെല്ലാം ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ടോവിനോയുടെ ഹാന് പിറന്നാൾ ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.