‘താങ്കളുടെ വീഡിയോ കാണുന്ന എല്ലാവരും താങ്കളുടെ ആരാധകരാണെന്ന തെറ്റിദ്ധാരണ വേണ്ട’ ; ‘ പക്ഷെ കേരളം മുഴുവൻ എന്നെ ശ്രദ്ധിയ്ക്കുന്നുണ്ട്’! ചൊറിയാൻ വന്നവനെ കണ്ടം വഴി ഓടിച്ച് സന്തോഷ് പണ്ഡിറ്റ്!

0

രാത്രി ശുഭരാത്രി എന്ന ഗാനം മലയാളക്കരയിൽ ചെറിയ ഓളം ഒന്നുമല്ല സൃഷ്ടിച്ചത്. അതുവരെ ഉണ്ടായിരുന്ന എല്ലാ സിനിമ സങ്കൽപ്പങ്ങളെയും മാറ്റിമറിച്ചുകൊണ്ട് ആയിരുന്നു സന്തോഷ് പണ്ഡിറ്റ് എന്ന യുവ കലാകാരന്റെ രംഗപ്രവേശനം. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചലച്ചിത്രമായ കൃഷ്ണനും രാധയും മൂന്ന് തീയേറ്ററുകളിൽ ആയി ഒരാഴ്ച ഹൗസ് ഫുൾ കളക്ഷൻ സ്വന്തമാക്കിയ തോടുകൂടി പുതിയ ചർച്ചകൾക്ക് കൂടിയാണ് വഴിവെച്ചത്. ഈ ചലച്ചിത്രത്തിൽ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടുമിക്ക സിനിമാ സംബന്ധമായ ജോലികളും നിർവഹിച്ചിരുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയായിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകതയും അതുതന്നെയാണ്. സംവിധായകൻ ഗായകൻ അഭിനേതാവ് ലിറിസിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം താരം തന്റെ കഴിവ് തെളിയിച്ചു.

വലിയ മൂല്യങ്ങൾ ഒന്നും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളിൽ കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ പോലും ആഗോളതലത്തിൽ വലിയ രീതിയിലുള്ള പ്രശസ്തി സമ്പാദിക്കുവാൻ സന്തോഷ് പണ്ഡിറ്റിന് സാധിച്ചു. ഒരു സമയത്ത് ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത് വാക്കായി സന്തോഷ് പണ്ഡിറ്റ് പേര് മാറ്റുകയും ചെയ്തു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സന്തോഷ് പണ്ഡിറ്റ് ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

എന്നാൽ പലപ്പോഴും താരത്തിന്റെ സിനിമകളെയും ചെയ്തികളെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കമന്റുകളും എത്താറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള കമന്റുകൾ താരം ചുട്ട മറുപടി നൽകാറാണ് പതിവ്.ഇന്നും അത്തരത്തിൽ ഒരു സംഭവം തന്നെയാണ് നടന്നിരിക്കുന്നത്. ” താങ്കളുടെ വീഡിയോ കാണുന്ന എല്ലാവരും താങ്കളുടെ ഫാനും ആശയക്കാരും ആണെന്നുള്ള തെറ്റിദ്ധാരണ വേണ്ട. ”

എന്നാണ് ഒരു വ്യക്തി സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച് വീഡിയോയ്ക്ക് താഴെയായി കമന്റ് ഇട്ടത്. എന്നാൽ ഈ കമന്റ് തക്കതായ മറുപടി നൽകിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ. ” അയ്യോ ഇല്ല, പക്ഷേ കേരളം മുഴുവൻ എന്നെ ശ്രദ്ധിക്കുന്നു, വീഡിയോസ് കാണുന്നു. എനിക്ക് അപ്പോൾ ചെറിയ പൈസ കിട്ടും. അതുമതി. ഇപ്പോൾ തന്നെ താങ്കൾ ഇട്ട ഈ കമന്റിലൂടെ ഞാൻ ചില്ലറ ഉണ്ടാക്കി. നിങ്ങളോ? ”

എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി. ഈ കമന്റും സന്തോഷ് പണ്ഡിറ്റിന്റെ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയായിരിക്കുന്നത്. ഒപ്പം തന്നെ കമന്റിലൂടെ എപ്രകാരമാണ് ചില്ലറ പൈസ ഉണ്ടാക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ സന്തോഷ് പണ്ഡിറ്റിനെ സപ്പോർട്ട് ചെയ്തു കൊണ്ട് പലരും എത്തിയിട്ടുണ്ട്.