നടന്‍ ജിഷിന്റെ അച്ഛന്റെ മരണകാരണം ഇതാണ്, ഹൃദയ ഭേദകമായ കുറിപ്പുമായി താരം

0

കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ടതാരങ്ങളാണ് നടന്‍ ജിഷിന്‍ മോഹനും വരദയും. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിന്‍ സീരിയല്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. .അമ്മ സീരിയലിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ജിഷിനും വരദയും ഇഷ്ടത്തിലാകുന്നത്. ഇക്കാര്യങ്ങള്‍ താരം അടുത്തിടെയാണ് പങ്കുവച്ചത്. പിന്നീട് താരങ്ങള്‍ വിവാഹിതരാകുകയും ചെയ്തു.വരദയ്ക്കൊപ്പമെടുത്ത ചിത്രവുമായി ജിഷിൻ | Jishin Mohan | Varada | Funny | Husband and Wife | Serial | Lifestyle |

ഇപ്പോളിതാ അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിഷിന്‍. എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയെന്നും ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആള്‍ ആയിരുന്നു അദ്ദേഹമെന്നും ജിഷിന്‍ കുറിപ്പിലുടെ പറയുന്നു. ആ അച്ഛനെ കാത്തിരുന്നത് പോസ്‌ട്രേറ്റ് ക്യാന്‍സറും, ലിവര്‍ സിറോസിസുമാണെന്ന് ജിഷിന്‍ കുറിക്കിന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:-

2020.. എല്ലാവര്‍ക്കും നഷ്ടങ്ങളുടെ വര്‍ഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വര്‍ഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആള്‍ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയന്‍. ആ അച്ഛനെ കാത്തിരുന്നത് പോസ്‌ട്രേറ്റ് ക്യാന്‍സറും, ലിവര്‍ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.ലോക്ക്ഡൗണിൽ ജിഷിന് കത്രികപൂട്ടിട്ട് ജിയാൻ | Jishin Mohan | Varada | Serial Actor | Couple | Lockdown | Life |

എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കര്‍ക്കശക്കാരനായ, സ്‌നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്‌നേഹമെല്ലാം മനസ്സിനുള്ളില്‍ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തില്‍.

ഒരു വേളയില്‍ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയില്‍ ഞാന്‍ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാര്‍ത്ഥ സ്‌നേഹമെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു.

 

View this post on Instagram

 

A post shared by Jishin Mohan (@jishinmohan_s_k)

പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാല്‍ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകര്‍മ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്..എന്റെ പിതാവിന്റെ വിയോഗത്തില്‍ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.