Social Media

ഇരുപത്തിരണ്ടാം വിവാഹ വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മാധവനും സരിതയും ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ!

അലൈപായുതേ എന്ന ഒരൊറ്റ തമിഴ് ചലച്ചിത്രം തന്നെ ധാരാളമാണ് മാധവൻ എന്ന നടനെ മലയാളികൾ ഉൾപ്പെടെ ഓർക്കാൻ. ശാലിനിക്ക് ഒപ്പമുള്ള മാധവന്റെ റൊമാൻസ് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ആ റൊമാൻസ് ഒപ്പം മ്യൂസിക് കൂടി എത്തിയപ്പോഴേക്കും സംഭവം കിടിലോൽക്കിടിലം. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളാണ് മാധവനെ തേടിയെത്തിയത്. തമിഴ് തെലുങ്ക് കന്നഡ ഹിന്ദി തുടങ്ങി മിക്ക ഭാഷകളിലും മാധവൻ തന്റെ കഴിവ് തെളിയിച്ചു.എയർഹോസ്റ്റസായ സരിതയെ വിവാഹം കഴിച്ചതിനുശേഷം 29 ആം വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങുന്നത്.

റോക്കട്രി ദി നമ്പി എഫക്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാധവൻ ഉയർന്നുകഴിഞ്ഞു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ താരത്തിന് നിരവധി ആരാധകരാണുള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇന്നിപ്പോൾ തന്റെ ജീവിതത്തിലെ മികച്ച ഒരു മുഹൂർത്തം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മാധവനും ഭാര്യ സരിതയും. ഇന്ന് ഇരുവരുടെയും വിവാഹ വാർഷികം ആണ്. വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയ്ക്ക് ആശംസ അറിയിച്ചു കൊണ്ട് മാധവൻ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ മാധവന്റെ ആശംസയെക്കാൾ അധികമായി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് സരിതയുടെ ആശംസയാണ്. തന്റെ പ്രിയതമനൊപ്പം ഉള്ള പഴയകാല ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് സരിത മാധവന് വിവാഹവാർഷികാശംസകൾ അറിയിച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ വിവാഹ വേഷത്തിൽ ഇരിക്കുന്ന സരിതയെയും തൊട്ട് പക്കലായി വീഡിയോ ക്യാമറയിൽ സരിതയ്ക്ക് എന്തോ കാണിച്ചുകൊടുക്കുന്ന മാധവനെയും ആണ് കാണാൻ സാധിക്കുന്നത്. ആകാംഷയോടെ കൂടി മുഖത്ത് ഒരു പുഞ്ചിരി സെറ്റ് ചെയ്തു കൊണ്ടാണ് സരിത ആ വീഡിയോ ക്യാമറയിലേക്ക് നോക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സരിത കുറിച്ചത് ഇപ്രകാരമാണ്.

” 22 വർഷം ആയിരിക്കുന്നു. നിങ്ങൾ ഇപ്പോഴും എനിക്ക് ഉള്ളിലെ കുട്ടിയെ പുറത്തെടുത്തു കൊണ്ട് ഇരിക്കുകയാണ്. സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ പ്രിയപ്പെട്ടവനെ.ഞാൻ നിങ്ങളെ ഒരുപാട് പ്രണയിക്കുന്നു. ” നിരവധി ലൈക്കുകളും കമന്റുകൾ ആണ് സരിത പങ്കുവെച്ച ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. മാധവനും സരിതയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ടാണ് പലരും കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുവാൻ ആണ് എല്ലാവരും പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top