ഫെമിനിസ്റ്റ് വേഷത്തിൽ സുബി ; പൊങ്കാലയിട്ട് സോഷ്യൽമീഡിയ! അവസാനം വിശദീകരണവുമായി താരം!

0

ഹാസ്യ താരം എന്ന നിലയിൽ ടെലിവിഷൻ രംഗത്തും സ്റ്റേജ് ഷോകളിലും മലയാളികളെ കുടുകുടെ ചിരിപ്പിച്ച താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സിനിമാല എന്ന ഹാസ്യ പരിപാടിയിലെ നിറ സാന്നിധ്യം ആയിരുന്നു താരം. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും സുബി സുരേഷ് വേഷമിട്ടു. നർമ്മത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങളെ അതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താത്ത രീതിയിലാണ് സുബി കൈകാര്യം ചെയ്തിരുന്നത് എന്നത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ്. നിരവധി പരിപാടികളുടെ അവതാരകയായും സുബി പ്രത്യക്ഷപ്പെട്ടു. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സുബി.

ചെറിയ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് കുട്ടി പട്ടാളം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ കഴിഞ്ഞദിവസം താരം പങ്കു വച്ചിരുന്ന ഒരു ചിത്രം വലിയ രീതിയിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കൈരളി ടിവിയിലെ ഒരു പ്രോഗ്രാമിനു വേണ്ടി കഥാപാത്രമായി നിന്നപ്പോൾ താരം എടുത്ത ഒരു ചിത്രമാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ക്യാപ്ഷൻ ആയി ഇട്ടത് ഫെമിനിസ്റ്റ് എന്നായിരുന്നു. ഈ ക്യാപ്ഷൻ തന്നെയാണ് പല തരത്തിൽ വളച്ചൊടിക്കപ്പെട്ടതും വിവാദമാക്കിയതും. എന്നാൽ ഇന്നിപ്പോൾ അതിന്റെ വാസ്തവം എന്താണ് എന്ന് വ്യക്തമാക്കി കൊണ്ട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ആ ചിത്രങ്ങൾ വിവാദമായതോടെ കൂടി സുബി ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സുബി കുറിച്ചത് ഇപ്രകാരമാണ്. “കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.”

നിരവധി എല്ലാ ലൈക്കുകളും കമന്റുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. സുബി പങ്കു വച്ചിരിക്കുന്ന ചിത്രം കാണുമ്പോൾ തന്നെ ഫെമിനിസ്റ്റ് ലുക്ക് ആണ് ഉള്ളത്. എന്നാൽ ഒരു പരിപാടിക്ക് വേണ്ടി കഥാപാത്രമാകുന്ന അതിനുവേണ്ടിയാണ് അത്തരത്തിലൊരു ലുക്ക് സ്വീകരിച്ചത് എന്നാൽ അതിനർത്ഥം ഫെമിനിസ്റ്റാണ് എന്നല്ല എന്ന് തന്നെയാണ് സുബി ഇതോടുകൂടി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുന്നതിന് ശീലം ഉള്ളതാണ്. വെട്ടിത്തുറന്നു കാര്യങ്ങൾ പറയുന്ന സുബിയുടെ ആ ക്യാരക്ടർ തന്നെയാണ് തരത്തിനു ഇത്രയുമധികം ആരാധകരെ സമ്പാദിച്ച് കൊടുത്തതും.