പെൺ കടുവയ്ക്ക് പിറന്നാൾ ആശംസയുമായി സിനിമലോകം ; മലയാളത്തിലേയ്ക്കുള്ള താരത്തിന്റെ തിരിച്ചുവരവും കാത്ത് ആരാധകർ!

0

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട്. ഭാവന എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം തന്നെയായിരുന്നു പരിമളം എന്ന കഥാപാത്രം നൽകിയത്. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലെ ഭാഗമാകുവാനും ഭാവനയ്ക്ക് സാധിച്ചു. മലയാളത്തിൽ മാത്രമായിരുന്നില്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ അന്യഭാഷകളിലും താരം തിളങ്ങി.

മുൻനിര നായകന്മാർക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു. ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു എന്നാൽ പോലും അതിനെയെല്ലാം മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തി കൂടിയാണ് ഭാവന. കണ്ണട സിനിമ നിർമാതാവ് നവീന മായുള്ള വിവാഹം തോടുകൂടി അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോൾ കന്നഡ സിനിമയിൽ സജീവമായി കൊണ്ടേയിരിക്കുകയാണ് ഭവന. ഇന്ന് താരത്തിന്റെ പിറന്നാളാണ്. നിരവധി താരങ്ങളാണ് അവനിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ യാണ് എല്ലാവരും ഭാവനയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. ഭാവനയുടെ ഉറ്റ ചങ്ങാതിമാരായ ഗീതു മോഹൻദാസും മഞ്ജുവാര്യരും എല്ലാം ഭാവനയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. ഗീതുമോഹൻദാസ് ഭാവനയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറച്ചത് ഇപ്രകാരമായിരുന്നു. ” ഒരാൾക്ക് വേണ്ടത് നട്ടെല്ലാണ് വളഞ്ഞ എല്ല് അല്ല. പിറന്നാളാശംസകൾ പെൺ കടുവേ. ” പ്രതിസന്ധിഘട്ടങ്ങളിൽ നേരിട്ട് ഭാവനയുടെ മനോധൈര്യം തന്നെയാണ് ഇത്തരത്തിൽ കുറിക്കുന്ന ഗീതുമോഹൻദാസിനെ പ്രേരിപ്പിച്ചത് എന്ന കാര്യം ഉറപ്പാണ്. അവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് മഞ്ജുവാര്യർ എത്തിയത് .

“പിറന്നാൾ ആശംസകൾ പ്രിയപ്പെട്ടവളെ, ഞാൻ എന്നും നിന്നെ സ്നേഹിക്കുന്നു. ” എന്നാണ് മഞ്ജുവാര്യർ കുറച്ചത്. ഭാവനയുടെ ഉറ്റ ചങ്ങാതിയായ ശില്പബാലയും രമ്യാ നമ്പീശനും ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. ഉറ്റ ചങ്ങാതിക്ക് നർമ്മത്തിൽ പൊതിഞ്ഞതും കൗതുകകരമായ രീതിയിലും ആണ് ഇരുവരും പിറന്നാളാശംസിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ ഭാവനയുടെ പിറന്നാൾ ഏറ്റെടുത്തിരിക്കുകയാണ്. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്നു ഉണ്ടാകും എന്നുള്ള ചോദ്യവും ആരാധകർ ഉന്നയിക്കുന്നു.