മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു മിഥുനം. കല്യാണിയായി വേഷമിട്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ നിയ രഞ്ജിത്ത് എന്ന നടിക്ക് സാധിച്ചിരുന്നു. ജനപ്രിയ പരമ്പരകളുടെ ഭാഗമായതോടെ മലയാള കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്, താരം തന്റെ വിശേങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറാണ് പതിവ്.
കറുത്തമുത്ത്, മിഥുനം, അമ്മ, തുടങ്ങിയ പാരമ്പരകളിലൂടെയാണ് നിയ ശ്രദ്ധ നേടിയത്. തമിഴിലും മലയാളത്തിലുമായ 25ന് മുകളില്‍ സീരിയലുകളിലാണ് താരം അഭിനയിച്ച് തന്റെ സാന്നിധ്യം അറിയിച്ചത്. ബെസ്റ്റ് ഫ്രണ്ട്സ്, മലയാളി എന്നിങ്ങനെ രണ്ടു സിനിമകളിലും നിയ വേഷമിട്ടിരുന്നു. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നിയ ഇപ്പോള്‍ അഭിനയലോകത്ത് സജീവമല്ല. വിവാഹശേഷം ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം ലണ്ടനിലാണ് താമസം. ഇവര്‍ക്ക് രാഹുല്‍ എന്ന മകനുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് രംഗത്തെത്തുകയാണ്. രണ്ടാമത്തെ കണ്മണിക്കായി കാത്തിരിക്കുകയാണ് താരം. നിറവയറിലുള്ള നിരവധി ചിത്രങ്ങളാണ് നിയ പങ്കുവയ്ക്കുന്നത്. ചിത്രങ്ങള്‍ക്ക് കമന്റുമായി സഹതാരങ്ങളും എത്തി.
നടി സ്നേഹ ശ്രീകുമാര്‍ നിയയുടെ ചിത്രത്തിന് നല്കിയ കമന്റാണ് വൈറാലാകുന്നത്.ഇതിപ്പോഴാണോ ഇടുന്നത്, കുഞ്ഞാപ്പിയുടെ ചിത്രം ഇടൂ, എന്നാണ് സ്നേഹ കമന്റ്റ് ചെയ്തത്. സുഹൃത്തിന്റെ അടുത്ത രഞ്ജിത്തുമായി ചാറ്റിങ്ങിലൂടെയാണ് രഞ്ജിത്തുമായി താരം അടുപ്പത്തിലായിരുന്നത്. തുടര്‍ന്നായിരുന്നു ഇരുവരുടേയും വിവാഹം.