‘സീരിയസ് സീനുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അവിടെ നിന്നും മാറ്റി നിർത്തിയിട്ടുണ്ട് ‘; എന്നാൽ ഇന്ന് എത്തിനിൽക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട മികച്ച നടനായി!

0

വസ്ത്രാലങ്കാര കനായി മലയാള സിനിമാ ലോകത്തെത്തിയ വ്യക്തിയാണ് ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചു വേലു. ഇന്ദ്രൻസ് എന്ന് വിളിച്ചു വിളിച്ച് മലയാളികൾ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മറന്നു കഴിഞ്ഞു. സമ്മേളനം എന്ന മലയാള ചിത്രത്തിലൂടെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് തെളിയിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ് എന്ന ചലച്ചിത്രത്തിൽ ജയറാമിനൊപ്പം നടക്കുന്ന ഇന്ദ്രൻസിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട തോടുകൂടി നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ഇന്ദ്രൻസിന് സാധിച്ചു. ഇതിനോടകം തന്നെ 250ലധികം ചലച്ചിത്രങ്ങളിൽ ഇന്ദ്രൻസ് വേഷമിട്ടു കഴിഞ്ഞു.

ഇന്ദ്രൻസിന്റെ രൂപം കണ്ടാൽ തന്നെ മലയാളിയ്ക്ക് ചിരി പൊട്ടും എന്ന കാര്യം ഉറപ്പ് ആയതിനാലാകാം പ്രാധാന്യം കൊടുത്തുള്ള കഥാപാത്രങ്ങളാണ് ഇതുവരെ ഇന്ദ്രൻസ് ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തെ തേടിയത് എന്ന് വേണമെങ്കിൽ പറയാം. കോമഡി കഥാപാത്രങ്ങൾ മാത്രം അല്ല മറിച്ച് സീരിയസ് കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഇന്ദ്രൻസ് തെളിയിച്ചു. മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും അന്താരാഷ്ട്ര പുരസ്കാരങ്ങളും എല്ലാം ഇന്ദ്രൻസിനെ തേടിയെത്തി. രൂപത്തിലും ഭാവത്തിലും ഒന്നുമല്ല കാര്യം അഭിനയമികവിൽ ആണ് എന്ന് ഇന്ദ്രൻസ് തെളിയിച്ചു കൊടുത്തു.

ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ഇന്ദ്രൻസിന്റെ ഒരു അഭിമുഖമാണ്. അഭിമുഖത്തിൽ ഇന്ദ്രൻസ് പറയുന്ന വാക്കുകൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പലപ്പോഴും പല സിനിമ ലൊക്കേഷനുകളിൽ വെച്ചും സീരിയസ് രംഗങ്ങൾ വരുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിന്നും തന്നെ മാറ്റിനിർത്തപ്പെടുന്ന സാഹചര്യങ്ങൾ അനുഭവിച്ചിട്ടുണ്ട് എന്നാണ് ഇന്ദ്രൻസ് പറയുന്നത്. തന്റെ രൂപം കാണുമ്പോൾ തന്നെ കൂടെ അഭിനയിക്കുന്നവർക്ക് ചിരി വരുമെന്ന് പറഞ്ഞു കൊണ്ടാണ് അത്തരത്തിൽ തന്നെ മാറ്റിനിർത്തപ്പെട്ടിട്ടുള്ളത് എന്നാണ് ഇന്ദ്രൻസ് പറയുന്നത്. എന്നാൽ അത്തരത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് എല്ലാം ഉള്ള മധുരപ്രതികാരം തന്നെയാണ് ഇന്ദ്രൻസിനെ ഇപ്പോൾ ഇറങ്ങുന്ന ചലച്ചിത്രങ്ങൾ എല്ലാം.

ഒരിയ്ക്കൽ ഇന്ദ്രൻസിന്റെ രൂപം കണ്ട് ചിരിച്ചവരെല്ലാം ഇന്ന് ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ട് കയ്യടിക്കുന്ന യാണ്. ഗസ്റ്റ് റോളുകളിൽ വരെ മാസ് പ്രകടനം കാഴ്ചവയ്ക്കുവാൻ ഇന്ദ്രൻസ് എന്ന കലാകാരന് സാധിക്കുന്നു. ആ ഗസ്റ്റ് റോളുകൾ വരെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ മലയാളിയും തയ്യാറായിരിക്കുന്നു. ഇതു തന്നെയാണ് യഥാർത്ഥ പ്രതികാരം. എവിടെ നിന്ന് തന്നെ മാറ്റി നിർത്തപ്പെട്ടുവോ അവിടം ഇന്ന് തനില്ലാതെ ശൂന്യമാണ് എന്ന് മനസിലാക്കി തരുന്ന പ്രതികാരം. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട മികച്ച നടനായി ഇന്ന് ഇന്ദ്രൻ ഉയർന്നുകഴിഞ്ഞു.