ശിവനും അഞ്ജലിയും പ്രണയിച്ചു തുടങ്ങി, സ്വാന്തനം സീരിയൽ പുതിയ തലങ്ങളിലേക്ക്. ആകാംഷയോടെ പ്രേക്ഷകസമൂഹം

0

.മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ പരമ്പരയാണ് സ്വാന്തനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ഒരു വലിയ തോതിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മറ്റുള്ള സീരിയലുകളെ അപേക്ഷിച്ച് കാമ്പുള്ള സീരിയലാണ് സാന്ത്വനം. ഈയൊരു വിശേഷണം കൊണ്ടുമാത്രമാണ് മലയാളിയുടെ പ്രിയപ്പെട്ട സീരിയൽ ആയി മാറാൻ സാന്ത്വനം പരമ്പരയ്ക്ക് കഴിഞ്ഞത്. ഇപ്പോൾ പുതിയ തലങ്ങളിലേക്ക് ആണ് പരമ്പര പോയിക്കൊണ്ടിരിക്കുന്നത് .

പരമ്പരയിലെ താരങ്ങളെയും പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയാൻ തന്നെ പലർക്കും ഏറെ തിടുക്കമാണ്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റാർൻറെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ. ചിപ്പിയും രാജീവ് പരമേശ്വരനും ആണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. വലിയ സ്വീകാര്യത ആണ് സീരിയലിനും താരങ്ങൾക്കും ലഭിക്കുന്നത്.
ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പി ആണ്.

ശിവന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. നേരില്‍ കണ്ടാല്‍ പോരടിക്കുന്നവരാണ് ഇരുവരും. അഞ്ജലിയുടെ അമ്മയെ ശിവന് ഇഷ്ടമില്ല. കുടുംബത്തിലാരും അമ്മായി ഇഷ്ടപ്പെടുന്നവരല്ല. ശിവനാകട്ടെ ആ വെറുപ്പ് നേരില്‍ പ്രകടിപ്പിക്കാറുമുണ്ട്. വീട്ടിലേക്ക് അഞ്ജലി മരുമകളായെത്തുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം എതിര്‍ത്തത് ശിവനായിരുന്നു. അമ്മയുടെ ചേട്ടന്‍മാരുടേയും തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു പിന്നീട്യ അതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

എന്നാൽ ഹരിയേ വിവാഹം ചെയ്യാൻ ആയിരുന്നു അഞ്ജലി ആഗ്രഹിച്ചിരുന്നത്. ഹരി അപര്‍ണ്ണയുമായി പ്രണയത്തിലായിരുന്നുവെന്ന കാര്യം അവസാനനിമിഷമായിരുന്നു അറിഞ്ഞത്. കുടുംബത്തിലെല്ലാവരും പറഞ്ഞതോടെ അപര്‍ണ്ണയെ മറന്ന് അഞ്ജലിയെ വിവാഹം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു ഹരി. അതിനിടയിലായിരുന്നു അപര്‍ണ്ണ വിവാഹവേദിയിലേക്ക് എത്തിയത്. അതോടെയാണ് അഞ്ജലിയെ ശിവന്‍ വിവാഹം ചെയ്തത്. വിവാഹ ശേഷവും പരസ്പരം പോരടിക്കല്‍ തുടരുകയാണ് ഇരുവരും. എന്നാൽ ഇപ്പോൾ ഇരുവരും അടുത്തുകൊണ്ടിരിക്കുകയാണ്.