പ്രിയയുടെ വസ്ത്രങ്ങൾ എവിടെയെന്ന് സോഷ്യൽ മീഡിയ ; പ്രിയ വാര്യരുടെ ബാത്റൂം സീരീസിന് താഴെ പൊങ്കാലയിട്ട് ആരാധകർ!

0

ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലൂടെ കണ്ണിറുക്കി മലയാളി മനസ്സിൽ ഇടം നേടുകയും ലോകശ്രദ്ധയും നേടിയ താരമാണ് പ്രിയ വാര്യർ. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ മാണിക്യമലരായ എന്ന പാട്ടും അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്ക് രംഗങ്ങളും വൈറലായി മാറിയിരുന്നു. അതോടുകൂടി പ്രിയ വാര്യർ എന്ന അഭിനേത്രിയുടെ അഭിനയ ജീവിതത്തിൽ തന്നെ ഒരു വഴിത്തിരിവ് ഉണ്ടാകുകയായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത വ്യക്തി എന്ന റെക്കോർഡും, ദിവസങ്ങൾകൊണ്ട് മില്യൺസ് ഓഫ് ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ നേടിയ മലയാളി എന്ന റെക്കോർഡും എല്ലാം പ്രിയയെ തേടിയെത്തി.

നിരവധി ആരാധകരെയാണ് പ്രിയ പ്രകാശ് വാര്യർ സ്വന്തമാക്കിയത്. മലയാളത്തിൽ അഡാർലൗ വിനു ശേഷം മറ്റു ചലച്ചിത്രങ്ങളിൽ ഒന്നും പ്രിയ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാൽപോലും തെലുങ്ക്, കന്നട തുടങ്ങിയ സിനിമാ മേഖലകളിൽ നിറസാന്നിധ്യമാണ് പ്രിയ വാര്യർ. ശ്രീദേവി ബംഗ്ലാവ് എന്ന ചലച്ചിത്രത്തിലൂടെ ബോളിവുഡിലും താരം തന്റെ അരങ്ങേറ്റം കുറിക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പലപ്പോഴും ഈ ചിത്രങ്ങളിൽ പലതും വൈറലായി മാറാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ പ്രിയ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തന്റെ ബാത്റൂം സീരീസ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ നെഗറ്റീവ് കമന്റുകൾ ആണ് എത്തിയത്. ഇത്തരത്തിലുള്ള ഫോട്ടോകൾ ഇടുന്നത് എന്തിനു വേണ്ടിയാണ് എന്ന ചോദ്യമാണ് ആരാധകർ കൂടുതലായും ഉന്നയിക്കുന്നത്.

എന്താണ് ഇതൊന്നും നിങ്ങളുടെ ഡ്രസ്സ് എവിടെയാണെന്നും, ഇതൊക്കെ കാണുമ്പോൾ ഒരുപാട് ലജ്ജ തോന്നുന്നു എന്ന തരത്തിലുള്ള കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം കമന്റുകൾക്കെതിരെ ഇതുവരെയും പ്രിയ ശബ്ദിച്ചിട്ടില്ല. പലപ്പോഴും ഇത്തരത്തിൽ ഗ്ലാമറസ് ചിത്രങ്ങളുമായാണ് പ്രിയ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇതാവനത്തേത് അല്പം കൂടി പോയി എന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറഞ്ഞിരിയ്ക്കുന്നത്.