Social Media

‘ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ കാര്യം അത് മാത്രമാണ്’; പ്രിയതമനൊപ്പമുള്ള പ്രണയാതുര നിമിഷങ്ങളുമായി കസ്തൂരിമാനിലെ കാവ്യ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ!

മിന്നാമിനുങ്ങുകൾ എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് റെബേക്കാ സന്തോഷ്. ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രത്തിലെ റബേക്കയുടെ പ്രകടനവും മികവുറ്റതായിരുന്നു. തുടർന്ന് റെബേക്കാ മിനിസ്ക്രീനിൽ ആണ് മലയാളി പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ കസ്തൂരിമാൻ എന്ന പരമ്പരയിൽ ആയിരുന്നു റബേക്ക അഭിനയിച്ചത്.

പരമ്പരയിലെ റബേക്കയുടെ കാവ്യ എന്ന കഥാപാത്രത്തെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റുകയായിരുന്നു. സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ശക്തവും വ്യക്തവുമായ ഒരു സ്ത്രീ കഥാപാത്രം തന്നെയായിരുന്നു കസ്തൂരിമാനിലെ കാവ്യ. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കൾ ഇത്തരം കാവ്യയെ പോലെ വളർന്നു വരണമെന്ന് മിനിസ്ക്രീൻ ആരാധകരിൽ പലരും ആഗ്രഹിക്കുകയും ചെയ്തിരുന്നു. വലിയ ആരാധക പിന്തുണയാണ് താരത്തിന് ഉള്ളത്. കഴിഞ്ഞ ഇടയ്ക്കായിരുന്നു റബേക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മലയാള ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തിന് പങ്കാളിയാകാൻ പോകുന്നത്.

ഇരുവരുടെയും എൻഗേജ്മെന്റ് ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഒന്നാകാൻ പോകുന്നത്. തങ്ങൾ പ്രണയത്തിലാണ് എന്ന വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ എടുക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

റബേക്ക തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മിനി ഷാഡോ ലൈറ്റ് പിക്ചർ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു. “ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ കാര്യം, പ്രണയിക്കുക പ്രണയിക്കപ്പെടുക എന്നത് മാത്രമാണ്.” അർത്ഥവത്തായ വരികളാണ് ശ്രീജിത്ത്തിനു ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അറബിക് കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഇതിനോടകംതന്നെ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

മാർഗംകളി, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചലച്ചിത്രങ്ങളാണ് ശ്രീജിത്ത് വിജയ് സംവിധാനം ചെയ്തത്. നർമ്മത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കഥ മുഹൂർത്തങ്ങളാണ് ഈ രണ്ടു സിനിമയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് സിനിമകളും വലിയ വിജയം തന്നെയായിരുന്നു കരസ്ഥമാക്കിയത്. അറബിക് ഇടിയും ശ്രീജിത്തിന്റേയും വിവാഹമെന്നത്തേയ്ക്ക് കാണും എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരിൽ നിന്നും ഉയരുന്നത്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top