കണ്ണുകൾ അടച്ച് ഒരു കൈയുടെ നടുവിരല്‍ ഉയര്‍ത്തി 2020 നോട് വിട പറഞ്ഞു കുഞ്ഞുവാവ. സ്കാനിംഗ് ഫോട്ടോ കണ്ടു ചിരി നിർത്താതെ അമ്മയും

0

കുഞ്ഞു ജനിക്കാൻ പോകുന്നതിനു മുമ്പേ തൻറെ കുഞ്ഞിൻറെ സ്കാനിംഗ് റിപ്പോർട്ട് കണ്ട അമ്മയ്ക്ക് ചിരി നിർത്താൻ ആയില്ല. ദുരന്തങ്ങളുടെ കൊടുമുടിയായ 2020 എന്ന വർഷത്തേ ന്യൂജൻ കുഞ്ഞുവാവ അവൻറെ സ്റ്റൈലിലാണ് പറഞ്ഞയച്ചത്. ജനിക്കാൻ പോകുന്നതിനു മുമ്പ് തൻറെ കുഞ്ഞുവാവ കാണിച്ച കുസൃതി പുറംലോകം അറിഞ്ഞത് ഈ അടുത്താണ്. ഏതായാലും സംഭവം നിമിഷങ്ങൾക്കകം തന്നെ വൈറലായി കഴിഞ്ഞു.

ജനുവരി രണ്ടിന് ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ ആരോഗ്യനിലയെ പറ്റി അറിയാൻ അമ്മ ചെൽസി ഫർണിവില്ലിന് മറ്റുള്ള അമ്മമാരെ പോലെ തന്നെ ആകാംക്ഷ ആയിരുന്നു. തൻറെ കുഞ്ഞിനെ കാണാൻ വേണ്ടിയാണ് ഫോട്ടോകൾ എടുത്തത് എന്ന് അവർ പറയുന്നു. എന്നാൽ ഫോട്ടോ എടുത്തു നോക്കിയ അവർക്കും ഭർത്താവിനും ചിരി നിർത്താൻ കഴിയില്ല. കുട്ടികളുടെ പലതരത്തിലുള്ള സ്കാനിങ് ഫോട്ടോകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമായിരുന്നു.

ന്യൂജൻ കുഞ്ഞാവയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കണ്ണുകൾ അടച്ചുപിടിച്ചു ഒരു കൈയുടെ നടുവിരലും ഉയർത്തിപ്പിടിച്ച് ആയിരുന്നു കക്ഷിയുടെ നിൽപ്പ്. 2020ന് വിട എന്നായിരിക്കും തൻറെ കുഞ്ഞു പറഞ്ഞതെന്ന് ആ അമ്മ പറയുന്നു. എന്തായാലും നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഈ കുഞ്ഞുവാവ ചെയ്തത്.

2020ന് തെറി പറഞ്ഞു അവൻ 2021 ഇൽ ജനിച്ചു എന്നു വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. കൊറോണ കാരണം അവൻറെ അമ്മയും കുടുംബവും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് തൻറെ കുഞ്ഞു അങ്ങനെ പറഞ്ഞത് എന്നാണ് ചെൽസി പറയുന്നത്. എന്തായാലും ഇങ്ങനെ ഒരു ഫോട്ടോ താൻ സ്വപ്നത്തിൽ പോലും കണ്ടില്ല എന്നും കൂട്ടിച്ചേർത്തു. കുഞ്ഞുവാവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.