Social Media

മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ശ്രേയാഘോഷാൽ; കുഞ്ഞിന്റെ ചിത്രത്തിനൊപ്പം പേരും വെളിപ്പെടുത്തിയിരിക്കുകയാണ് താരം! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ശ്രേയ ഘോഷാൽ എന്ന പിന്നണിഗായിക ശ്രുതി ചേർത്ത് പാടുന്ന എല്ലാ പാട്ടുകളും ഒരു പ്രത്യേക ഫീലാണ് നൽകുന്നത്. സ്വരമാധുര്യം കൊണ്ട് മലയാളികളുടെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളുടെ എല്ലാം മനസ്സിൽ ഇടം നേടി കഴിഞ്ഞു ശ്രയ ഘോഷൽ. എം ജയചന്ദ്രൻ സംഗീതത്തിൽ ഗാനമാലപിച്ചു കൊണ്ടായിരുന്നു ശ്രേയ ഘോഷാൽ മലയാളികൾക്ക് പരിചിതയായത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാം ശ്രേയ ഘോഷാൽ എന്ന പിന്നണിഗായിക തന്റെ കഴിവ് തെളിയിക്കുകയുണ്ടായി. ആരും കേട്ടിരിക്കുന്ന ശ്രുതി മധുരമായ സ്വരത്തിൽ ഉടമ കൂടിയാണ് ശ്രേയ ഘോഷാൽ.

അതുകൊണ്ട് തന്നെയാണ് ഇത്രയുമധികം ആരാധകരെ സമ്പാദിക്കുവാൻ ശ്രേയാഘോഷാൽ എന്ന പിന്നണിഗായികയ്ക്ക് സാധിച്ചതും. ശ്രേയാഘോഷാൽ അമ്മയാകാൻ പോകുന്നു എന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഈ വാർത്ത ഇരുകൈയും നീട്ടി ആയിരുന്നു ആരാധകർ സ്വീകരിച്ചതും. കഴിഞ്ഞ ഇടയ്ക്കായിരുന്നു ശ്രേയാഘോഷാലിനും ഭർത്താവിനും ഒരു ആൺ കുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ചെന്ന സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

വലിയ സ്വീകാര്യതയും ആശംസാപ്രവാഹം ആയിരുന്നു താരം പങ്കുവച്ച് പോസ്റ്റിന് ലഭിച്ചത്. ഇന്നിപ്പോൾ കുഞ്ഞിന്റെ ഈ ചിത്രം ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രേയാഘോഷാൽ. ഒപ്പംതന്നെ കുഞ്ഞിന്റെ പേര് എന്താണെന്നും സമൂഹമാധ്യമങ്ങളിലൂടെ താരം അറിയിക്കുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചാണ് ഇപ്രകാരമാണ്.

” ദെവ്യാൻ മുഘോപദ്യായയെ പരിചയപ്പെടുത്തുകയാണ്. മെയ് ഇരുപത്തി രണ്ടാം തീയതി അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതോടുകൂടി ഞങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. അവൻ ജനിച്ച ആ കാഴ്ച ഞങ്ങളുടെ ഹൃദയത്തെ സ്നേഹത്താൽ നിറച്ചു. സ്വന്തം കുഞ്ഞിനാൽ അച്ഛനും അമ്മയ്ക്കും മാത്രം മനസിലാക്കുവാൻ സാധിയ്ക്കുന്ന വികാരം. അനിയന്ത്രിതവും അമിതവുമായ സ്നേഹം. ഇപ്പോഴും അത് ഒരു സ്വപ്നം പോലെയാണ്. ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ദൈവം അയച്ച മനോഹരമായ സമ്മാനതിന് ഞാനും ശിലാദിത്യയും ഒരുപാട് നന്ദി പറയുകയാണ്. ” ഇപ്രകാരമായിരുന്നു ശ്രേയ ഘോഷാൽ കുറിച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top