Social Media

നാത്തൂനൊപ്പം ലഹങ്കയിൽ അതിമനോഹരിയായി പരസ്പരത്തിലെ ദീപ്തി ഐപിഎസ് ; ഗായത്രിയുടെയും പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് ആരാധകർ!

ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. കാരണം അത്രമാത്രം മലയാളി മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രം തന്നെയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന നായികാ കഥാപാത്രം. അതുകൊണ്ടുതന്നെയാണ് പരമ്പര അവസാനിച്ച് നാൾ ഇത്രയായിട്ടും ഇപ്പോഴും ദീപ്തി ഐപിഎസ് സിനെ മലയാളികൾ നെഞ്ചിലേറ്റി വെച്ചിരിക്കുന്നത്. ഗായത്രി അരുൺ ആണ് ദീപ്തി ഐപിഎസ് ആയി പരസ്പരത്തിൽ എത്തിയത്. വലിയ സ്വീകാര്യതയാണ് താരത്തിന് പരമ്പര നേടിക്കൊടുത്തത്.

പരസ്പര ത്തിനു ശേഷം മറ്റ് മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നും താരത്തെ കാണാൻ സാധിച്ചില്ല എന്നാൽ പോലും ബിഗ്സ്ക്രീനിൽ താരത്തെ കാണാൻ സാധിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം വരെ അഭിനയിച്ച ഇരിക്കുകയാണ് ഗായത്രി അരുൺ ഇപ്പോൾ. കഴിഞ്ഞ ഇടയ്ക്കായിരുന്നു ഗായത്രിയുടെ സഹോദരന്റെ വിവാഹം നടന്നത്. വിവാഹചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗായത്രി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നിമിഷങ്ങൾകൊണ്ട് ആയിരുന്നോ ഗായത്രിയുടെ സഹോദരന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഇന്നിപ്പോൾ മറ്റൊരു ഫംഗ്ഷന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് ഗായത്രി അരുൺ. തന്റെ നാത്തൂനും കസിനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് കോറം തികഞ്ഞു എന്നാണ് താരം കുറിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള ലഹങ്ക ആണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ ഗായത്രി അതിമനോഹരമായിരിക്കുന്നു എന്നാണ് ആരാധക പക്ഷം. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പലപ്പോഴും ഇത്തരത്തിൽ ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. വലിയ സ്വീകാര്യതയാണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ലഭിക്കുന്നതും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top