Social Media

‘എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഫെയറി ടെയിൽ നമ്മുടെ പ്രണയകഥയാണ്’; ഭാര്യയ്ക്കൊപ്പമുള്ള ചിത്രവുമായി ചെമ്പരത്തി നായകൻ ആനന്ദ്! ആ ഫെയറി ടെയിൽ ഒന്നു പറയാമോ എന്ന് ആരാധകർ!

സംപ്രേഷണം ചെയ്ത ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പരമ്പരയാണ് സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി. പരമ്പരയുടെ പേര് പോലെ തന്നെ വ്യത്യസ്തമായ ഒരു കഥ തന്നെയാണ് സീരിയൽ പറയുന്നത്. പൊതുവേയുള്ള മലയാളം പരമ്പരകളിലെ അമ്മായിയമ്മ-മരുമകൾ പോരിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തുന്ന പരമ്പരയാണ് ചെമ്പരത്തി. അതുകൊണ്ടുതന്നെയാണ് മലയാളിമനസ്സിൽ ചെമ്പരത്തി ഇടംനേടിയത്. ചെമ്പരത്തിയിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ നിരവധി ആണ് ഉള്ളത്.

അത്തരത്തിൽ തന്നെയാണ് ചെമ്പരത്തി പരമ്പരയിൽ നായകനായെത്തുന്ന സ്റ്റെബിന്റെയും അവസ്ഥ. നിരവധി ആരാധകരാണ് ചെമ്പരത്തി എന്ന പരമ്പര സ്റ്റെബിൻ എന്ന കലാകാരന് നൽകിയത്. ചെമ്പരത്തി ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പരമ്പരയിൽ നായികയായെത്തിയ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമലയുടെ വിവാഹ കഴിഞ്ഞ ലോക ഡൗൺ കാലയളവിൽ നടന്നിരുന്നു. അതിന് പിന്നാലെയായി സ്റ്റെബിന്റെയും വിവാഹം കഴിഞ്ഞു. ബിനീഷ് എന്ന ഡോക്ടറെയാണ് സ്റ്റെബിൻ വിവാഹം കഴിച്ചത്. സ്റ്റെബിന്റെ വിവാഹചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു അന്ന്.

ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങളുമായി പലപ്പോഴും സ്റ്റെബിൻ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങളിലെല്ലാം ലഭിക്കാറുള്ളതും. ഇന്നിപ്പോൾ അത്തരത്തിൽ ഭാര്യക്കൊപ്പം ഉള്ള ചിത്രവുമായി താരം എത്തിയിരിക്കുകയാണ്.വിനീഷയെ മാറോടുചേർത്ത് ഇരിക്കുന്ന സ്റ്റെബിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു. ” എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫെയറി ടെയിൽ നമ്മുടെ പ്രണയകഥയാണ്. ”

നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആ ഫെയറി ടയിൽ ഒന്ന് വിശദമാക്കാമോ എന്നുള്ള ചോദ്യങ്ങളും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ചെമ്പരത്തി ആനന്ദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നിഷ്കളങ്കരായ ബിസിനസുകാരനെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. അഖിലാണ്ഡേശ്വരി യുടെ പ്രിയപുത്രൻ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയപുത്രൻ ആയി മാറിയത് ചുരുങ്ങിയ നാൾ കൊണ്ട് ആയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top